കൊച്ചി ഗിഫ്റ്റ് സിറ്റിയിലേക്ക് നിക്ഷേപം: വേയ്ല്‍സിലെ കമ്പനികളുമായി ചര്‍ച്ച ഉടന്‍

തിരുവനന്തപുരം: കൊച്ചിയില്‍ ആരംഭിക്കുന്ന ഗിഫ്റ്റ് സിറ്റിയിലേക്ക് നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് വേയ്ല്‍സിലെ കമ്പനികളുമായി ചര്‍ച്ച നടത്തുമെന്ന് യുകെയിലെ വേയ്ല്‍സ് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്നുമാണ് ഇത് സംബന്ധിച്ച് അറിയിപ്പ് ഇറക്കിയത്. മാത്രമല്ല ഇന്ത്യയില്‍ നിന്നും വേയ്ല്‍സിലേക്ക് മെഡിക്കല്‍ പ്രഫഷണുകളെ അയയ്ക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പിടുന്നതിനായി ചര്‍ച്ച നടത്തുമെന്നും അറിയിപ്പിലുണ്ട്. അടുത്ത വര്‍ഷം ഒക്ടോബറോടെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ബാച്ച് മെഡിക്കല്‍ പ്രഫഷണുകളെ യൂറോപ്പിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. വെയ്ല്‍സിലെ മന്ത്രിയായ മാര്‍ക്ക് ഡ്രാക്ക്‌ഫോര്‍ഡ്, […]

Update: 2022-10-10 23:24 GMT

തിരുവനന്തപുരം: കൊച്ചിയില്‍ ആരംഭിക്കുന്ന ഗിഫ്റ്റ് സിറ്റിയിലേക്ക് നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് വേയ്ല്‍സിലെ കമ്പനികളുമായി ചര്‍ച്ച നടത്തുമെന്ന് യുകെയിലെ വേയ്ല്‍സ് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്നുമാണ് ഇത് സംബന്ധിച്ച് അറിയിപ്പ് ഇറക്കിയത്. മാത്രമല്ല ഇന്ത്യയില്‍ നിന്നും വേയ്ല്‍സിലേക്ക് മെഡിക്കല്‍ പ്രഫഷണുകളെ അയയ്ക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പിടുന്നതിനായി ചര്‍ച്ച നടത്തുമെന്നും അറിയിപ്പിലുണ്ട്.

അടുത്ത വര്‍ഷം ഒക്ടോബറോടെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ബാച്ച് മെഡിക്കല്‍ പ്രഫഷണുകളെ യൂറോപ്പിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. വെയ്ല്‍സിലെ മന്ത്രിയായ മാര്‍ക്ക് ഡ്രാക്ക്‌ഫോര്‍ഡ്, ആരോഗ്യമന്ത്രി എലുനെഡ് മോര്‍ഗന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്.

കൊച്ചി നഗരവല്‍ക്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയ കാര്‍ഡിഫ് യൂണിവേഴ്സിറ്റിയുടെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറിലെ വിദ്യാര്‍ത്ഥികളുമായും ഫാക്കല്‍റ്റികളുമായും കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘം ആശയവിനിമയം നടത്തുകയും ചെയ്തു.

സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തിയ പഠനമനുസരിച്ച്, ശബ്ദമലിനീകരണം, ജലമലിനീകരണം, ഗതാഗതക്കുരുക്ക്, കാല്‍നടയാത്രക്കാര്‍ നേരിടുന്ന പൊതുപ്രശ്നങ്ങള്‍, ജൈവവൈവിധ്യം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയാണ് തുറമുഖ നഗരമായ കൊച്ചി നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍.

Tags:    

Similar News