കോര്‍ടെക് ഇന്റര്‍നാഷണലിന്റെ ഐപിഒയ്ക്ക് സെബിയുടെ അനുമതി

പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന സൊല്യൂഷന്‍ പ്രൊവൈഡറായ കോര്‍ടെക് ഇന്റര്‍നാഷണലിന്, പ്രാഥമിക പബ്ലിക് ഓഫറിംഗിലൂടെ (ഐപിഒ) ഫണ്ട് സ്വരൂപിക്കുന്നതിന് സെബിയുടെ അംഗീകാരം. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം 350 കോടി രൂപയുടെ പുതിയ ഓഹരി  വിതരണവും, പ്രൊമോട്ടര്‍മാര്‍ക്ക് 40 ലക്ഷം ഓഹരികള്‍ വില്‍ക്കുന്നതിനുള്ള ഓഫറും ഐപിഒയില്‍ ഉള്‍പ്പെടുന്നു. പുതിയ ഓഹരി വിതരണത്തില്‍ നിന്നുള്ള വരുമാനം കടപ്പത്രങ്ങള്‍ വീണ്ടെടുക്കുന്നതിനും കടം വീട്ടുന്നതിനും പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മൂലധനച്ചെലവിനും ഉപയോഗിക്കും. ഒപ്പം അനുബന്ധ കമ്പനിയിലേക്ക് ഓഹരികള്‍ നിക്ഷേപിക്കുന്നതിനും കമ്പനിയുടെ വര്‍ധിച്ചുവരുന്ന […]

Update: 2022-07-05 02:54 GMT
പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന സൊല്യൂഷന്‍ പ്രൊവൈഡറായ കോര്‍ടെക് ഇന്റര്‍നാഷണലിന്, പ്രാഥമിക പബ്ലിക് ഓഫറിംഗിലൂടെ (ഐപിഒ) ഫണ്ട് സ്വരൂപിക്കുന്നതിന് സെബിയുടെ അംഗീകാരം. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം 350 കോടി രൂപയുടെ പുതിയ ഓഹരി വിതരണവും, പ്രൊമോട്ടര്‍മാര്‍ക്ക് 40 ലക്ഷം ഓഹരികള്‍ വില്‍ക്കുന്നതിനുള്ള ഓഫറും ഐപിഒയില്‍ ഉള്‍പ്പെടുന്നു.
പുതിയ ഓഹരി വിതരണത്തില്‍ നിന്നുള്ള വരുമാനം കടപ്പത്രങ്ങള്‍ വീണ്ടെടുക്കുന്നതിനും കടം വീട്ടുന്നതിനും പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മൂലധനച്ചെലവിനും ഉപയോഗിക്കും. ഒപ്പം അനുബന്ധ കമ്പനിയിലേക്ക് ഓഹരികള്‍ നിക്ഷേപിക്കുന്നതിനും കമ്പനിയുടെ വര്‍ധിച്ചുവരുന്ന പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കും.
ഇന്ത്യയില്‍ ഹൈഡ്രോകാര്‍ബണ്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ ഉള്‍പ്പെടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള മുന്‍നിര കേന്ദ്രീകൃത ദാതാക്കളില്‍ ഒന്നാണ് കോര്‍ടെക് ഇന്റര്‍നാഷണല്‍. എണ്ണ, വാതക ശുദ്ധീകരണശാലകളിലും പെട്രോകെമിക്കല്‍ കോംപ്ലക്‌സുകളിലും മെറ്റീരിയല്‍, ഫീഡ് കൈകാര്യം ചെയ്യുന്നതിനുള്ള പ്രോസസ്സ് സൗകര്യങ്ങള്‍ക്കായി ഇപിസി (എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍) പരിഹാരങ്ങള്‍ നല്‍കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
Tags:    

Similar News