കോവിഡിന് ശേഷം മികച്ച നേട്ടവുമായി കല്യാണും, തനിഷ്കും  

ഒമിക്രോൺ കാരണമുണ്ടായ പ്രതിസന്ധിയും സ്വർണ വിലയിലെ മാറ്റങ്ങളും ജ്വല്ലറികളെ പ്രതികൂലമായി ബാധിച്ചെങ്കിലും വിപണനത്തിൽ നേട്ടമുണ്ടാക്കി കല്യാൺ ജ്വല്ലേഴ്സും ടൈറ്റാൻ ​ഗ്രൂപ്പിന്റെ തനിഷ്കും. നിർബന്ധിത സ്വർണ്ണ ഹാൾമാർക്കിംഗ്, ജിഎസ്ടി പോലുള്ള സമീപകാലത്തെ കർശന നിയന്ത്രണങ്ങൾ കല്യാൺ, ടൈറ്റൻ പോലുള്ള സംഘടിത സ്ഥാപനങ്ങൾക്ക് വിപണിയെ വളരെ അനുകൂലമാക്കി മാറ്റി. അസംഘടിത സ്ഥാപനങ്ങളിൽ നിന്ന് വിപണി വിഹിതം നേടുന്നതിന് കാരണമാകുകയും ചെയ്തു. 2016-21 സാമ്പത്തിക വർഷത്തിൽ തനിഷ്‌ക് നേടിയത് 17% വരുമാനമാണ്. സിഎജിആർ റിപ്പോർട്ടിൽ ഈ വിപണി വിഹിതം കാണാം. 2022 […]

;

Update: 2022-04-07 04:59 GMT
ഒമിക്രോൺ കാരണമുണ്ടായ പ്രതിസന്ധിയും സ്വർണ വിലയിലെ മാറ്റങ്ങളും ജ്വല്ലറികളെ പ്രതികൂലമായി ബാധിച്ചെങ്കിലും വിപണനത്തിൽ നേട്ടമുണ്ടാക്കി കല്യാൺ ജ്വല്ലേഴ്സും ടൈറ്റാൻ ​ഗ്രൂപ്പിന്റെ തനിഷ്കും.
നിർബന്ധിത സ്വർണ്ണ ഹാൾമാർക്കിംഗ്, ജിഎസ്ടി പോലുള്ള സമീപകാലത്തെ കർശന നിയന്ത്രണങ്ങൾ കല്യാൺ, ടൈറ്റൻ പോലുള്ള സംഘടിത സ്ഥാപനങ്ങൾക്ക് വിപണിയെ വളരെ അനുകൂലമാക്കി മാറ്റി. അസംഘടിത സ്ഥാപനങ്ങളിൽ നിന്ന് വിപണി വിഹിതം നേടുന്നതിന് കാരണമാകുകയും ചെയ്തു. 2016-21 സാമ്പത്തിക വർഷത്തിൽ തനിഷ്‌ക് നേടിയത് 17% വരുമാനമാണ്. സിഎജിആർ റിപ്പോർട്ടിൽ ഈ വിപണി വിഹിതം കാണാം.
2022 ൽ കല്യാൺ ജ്വല്ലേഴ്‌സ് മുൻ വർഷത്തേക്കാൾ 25% അധിക വരുമാന വളർച്ചയാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ആകെ ബിസിനസ്സ് 23% വരുമാന വളർച്ച രേഖപ്പെടുത്തി.
ടൈറ്റന്റെ ജ്വല്ലറി ഡിവിഷൻ (തനിഷ്‌ക്) 2022ലെ മൂന്നാം പാദത്തിൽ മികച്ച പ്രകടനം നടത്തി. കോവിഡിന് മുമ്പത്തേക്കാൾ വരുമാനം വിപണിയിലെത്തിച്ചു. ഇത് മികച്ച ബിസിനസ്സ് മോഡലിനേയും , വെല്ലുവിളി നിറഞ്ഞ ഒരു സാഹചര്യത്തിൽ വിപണി വിഹിതം നേടാനുള്ള കമ്പനിയുടെ കഴിവിനെയും സൂചിപ്പിക്കുന്നു. 2022ലെ മൂന്നാം പാദത്തിൽ വരുമാന വളർച്ച (സ്വർണ്ണക്കട്ടി വിൽപ്പന ഒഴികെ) കഴിഞ്ഞ വർഷത്തേക്കാളും 39% ഉയർന്നു. ടൈറ്റൻ കമ്പനിയായ തനിഷ്ക്കും വ്യവസായത്തിൽ വേഗം വളരുകയും അസംഘടിത സ്ഥാപനങ്ങളിൽ നിന്ന് വിപണി വിഹിതം നേടുകയും ചെയ്തു.
കമ്പനികൾ ഇപ്പോൾ ഡിജിറ്റൽ സംരംഭങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡിജിറ്റൽ-അധിഷ്ഠിത സംരംഭങ്ങൾക്ക് കിട്ടുന്ന ഉയർന്ന പിന്തുണയും, പ്രത്യേകിച്ച് കല്യാൺ ഇ-കൊമേഴ്‌സിന് നൽകുന്ന പ്രാധാന്യവും കമ്പനിയെ മുൻനിരയിലേക്ക് നയിക്കുന്നതിനുള്ള പ്രധാന കാരണമാണ്. സ്ഥാപത്തിന്റെ ഓൺലൈൻ ജ്വല്ലറി പ്ലാറ്റ്‌ഫോമായ കാൻഡിയർ, ഈ പാദത്തിൽ 80% ത്തിലധികം വരുമാന വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവ് അപേക്ഷിച്ച്, ഡിജിറ്റൽ അധിഷ്‌ഠിത സംരംഭങ്ങളുടെ, പ്രത്യേകിച്ച് ഇ-കൊമേഴ്‌സിന് ചുറ്റും നല്ല നേട്ടം പ്രകടമാണ്. ദക്ഷിണേന്ത്യയിൽ നിന്നാണ് വരുമാനത്തിന്റെ ഉയർന്ന വിഹിതം കല്യാൺ ജ്വല്ലേഴ്സ് നേടുന്നത്. അതിനാൽ ഓൺലൈൻ ഫോർമാറ്റിൽ മില്ലേനിയലുകൾക്ക് സേവനം നൽകുന്നതിലൂടെ സൗത്ത് ഇതര വിപണികളിൽ സ്റ്റോർ പുതിയ മോഡൽ ഡിസൈനുകൾ അവതരിപ്പിച്ച് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുകയാണ് ലക്ഷ്യമിടുന്നത്.
വരാനിരിക്കുന്ന ഉത്സവ,വിവാഹ സീസണുകളാണ് കമ്പനികൾ കാത്തിരിക്കുന്നത്. ഉത്സവ കളക്ഷനുകളോടനുബന്ധിച്ച് വിവിധ പരിപാടികൾ അണിനിരത്തുകയും അതിനനുസരിച്ച് കാമ്പെയ്‌നുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ അവസാനിച്ച പാദത്തിൽ കല്യാൺ ഇന്ത്യയിൽ 3 പുതിയ ഷോറൂമുകൾ തുറന്നു. 2022 സാമ്പത്തിക വർഷത്തിൽ മാത്രം ആരംഭിച്ച പുതിയ ഷോറൂമുകളുടെ എണ്ണം 18 ആണ്.
Tags:    

Similar News