സ്വര്‍ണവിലയില്‍ ഇടിവ് : പവന് 320 രൂപ കുറഞ്ഞു
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 320 രൂപ കുറഞ്ഞ് 37,880ല്‍ എത്തി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 4,735 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം സ്വര്‍ണവില 280 രൂപ വര്‍ധിച്ച് 38,200 രൂപയിലെത്തിയിരുന്നു. അതിന് മുന്‍പുള്ള ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഇടിവ് പ്രകടമായിരുന്നു. മാര്‍ച്ച് ഒന്നിന് 37,360 രൂപയായിരുന്ന സ്വര്‍ണവില ഒന്‍പതാം തീയതി ആയപ്പോഴേയ്ക്കും 40,560 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ അതേ ദിവസം തന്നെ വില 39,840 ആയി താഴ്ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ […]
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 320 രൂപ കുറഞ്ഞ് 37,880ല്‍ എത്തി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 4,735 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം സ്വര്‍ണവില 280 രൂപ വര്‍ധിച്ച് 38,200 രൂപയിലെത്തിയിരുന്നു. അതിന് മുന്‍പുള്ള ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഇടിവ് പ്രകടമായിരുന്നു. മാര്‍ച്ച് ഒന്നിന് 37,360 രൂപയായിരുന്ന സ്വര്‍ണവില ഒന്‍പതാം തീയതി ആയപ്പോഴേയ്ക്കും 40,560 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ അതേ ദിവസം തന്നെ വില 39,840 ആയി താഴ്ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഇടിയുന്നതാണ് കൂടുതലായും കാണുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,928.90 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധം ആഗോള വിപണിയെ പിടിച്ചുലയ്ക്കുന്നതിനാല്‍ സ്വര്‍ണത്തെയാണ് മിക്കവരും സുരക്ഷിത നിക്ഷേപമായി കാണുന്നത്. ബ്രെന്റ് ക്രൂഡ് വില 1.11 ശതമാനം വര്‍ധിച്ച് ബാരലിന് 116.76 ഡോളറിലെത്തി.