ഇൻഷുറൻസ് സാധാരണക്കാരിലേക്ക്: പരിഷ്‌കാരങ്ങളുമായി ഐ ആർ ഡി എ ഐ

ഡൽഹി: രാജ്യത്ത് ഇൻഷുറൻസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് കമ്പനികളുടെ മൂലധന ആവശ്യങ്ങളിൽ മാറ്റം വരുത്താൻ പദ്ധതിയിട്ട് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ ആർ ഡി എ ഐ). ഇതിനായി ഐ ആർ ഡി എ ഐ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ദേശീയ തലത്തിലുള്ളത് പോലെ പ്രാദേശിക തലത്തിലും, ഇൻഷുറൻസ് ഉത്പന്നങ്ങളെ പ്രോത്‌സാഹിപ്പിക്കുന്നതിനാണ് ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ കാര്യത്തിൽ, പ്രീമിയം നിരക്ക്, രാജ്യത്തിനാകെ ബാധകമായ മോർട്ടാലിറ്റി […]

Update: 2022-07-30 01:39 GMT

ഡൽഹി: രാജ്യത്ത് ഇൻഷുറൻസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് കമ്പനികളുടെ മൂലധന ആവശ്യങ്ങളിൽ മാറ്റം വരുത്താൻ പദ്ധതിയിട്ട് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ ആർ ഡി എ ഐ).

ഇതിനായി ഐ ആർ ഡി എ ഐ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ദേശീയ തലത്തിലുള്ളത് പോലെ പ്രാദേശിക തലത്തിലും, ഇൻഷുറൻസ് ഉത്പന്നങ്ങളെ പ്രോത്‌സാഹിപ്പിക്കുന്നതിനാണ് ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

നിലവിൽ ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ കാര്യത്തിൽ, പ്രീമിയം നിരക്ക്, രാജ്യത്തിനാകെ ബാധകമായ മോർട്ടാലിറ്റി നിരക്കിനെ കണക്കിലെടുത്താണ് തീരുമാനിക്കുന്നത്. പ്രാദേശിക തലത്തിൽ ഈ നിരക്കിൽ വ്യത്യസമില്ല. എന്നാൽ പ്രാദേശിക ലൈഫ് ഇൻഷുറൻസ് കമ്പനികൾക്ക് ഇത്തരത്തിൽ എങ്ങിനെയാണ് പ്രീമിയം നിരക്ക് കണക്കാക്കേണ്ടതെന്നു പരിശോധിയ്ക്കും. കമ്പനികൾക്ക് കുറഞ്ഞ മൂലധനമാണ് നിശ്ചയിക്കുന്നതെങ്കിൽ, പ്രാദേശിക തലത്തിലെ മോർട്ടാലിറ്റി നിരക്ക് അടിസ്ഥാമാക്കിയുള്ള പ്രീമിയം നിർണയിക്കും.

നിലവിൽ ഒരു പ്രാഥമിക ഇൻഷുറൻസ് കമ്പനി ആരംഭിക്കുന്നതിന് ആവശ്യമായ കുറഞ്ഞ മൂലധനം 100 കോടി രൂപയാണ്. പ്രാദേശിക ഇൻഷുറൻസ് കമ്പനികൾക്കു 100 കോടി രൂപയെക്കാൾ കുറഞ്ഞ മൂലധനം മതിയാകുമെന്നാണ് ഐ ആർ ഡി എ ഐ യുടെ അഭിപ്രായം.

Tags:    

Similar News