ജീവന്‍ ജ്യോതി, സുരക്ഷ ബീമ യോജന പ്രീമിയം വര്‍ദ്ധിപ്പിച്ചു
ഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (പിഎംജെജെബിവൈ), പ്രധാന്‍ മന്ത്രി സുരക്ഷ ബീമ യോജന എന്നീ ഇന്‍ഷുറന്‍സുകളുടെ പ്രീമിയം ഉയര്‍ത്തി. പുതുക്കിയ പ്രീമിയം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 2015 ല്‍ പദ്ധതികള്‍ ആരംഭിച്ചതിനുശേഷം ആദ്യമായി ഇപ്പോഴാണ് പ്രീമിയത്തില്‍ മാറ്റം വരുത്തുന്നത്. പിഎംജെജെബിവൈയുടെ പ്രീമിയം 330 രൂപയില്‍ നിന്നും 436 രൂപയായും. പിഎംഎസ്ബിവൈയുടെ പ്രീമിയം 12 രൂപയില്‍ നിന്നും 20 രൂപയുമായാണ് ഉയര്‍ത്തിയത്. പിഎംജെജെബിവൈ പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതിബീമ യോജന വര്‍ഷം തോറും […]
ഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (പിഎംജെജെബിവൈ), പ്രധാന്‍ മന്ത്രി സുരക്ഷ ബീമ യോജന എന്നീ ഇന്‍ഷുറന്‍സുകളുടെ പ്രീമിയം ഉയര്‍ത്തി. പുതുക്കിയ പ്രീമിയം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 2015 ല്‍ പദ്ധതികള്‍ ആരംഭിച്ചതിനുശേഷം ആദ്യമായി ഇപ്പോഴാണ് പ്രീമിയത്തില്‍ മാറ്റം വരുത്തുന്നത്. പിഎംജെജെബിവൈയുടെ പ്രീമിയം 330 രൂപയില്‍ നിന്നും 436 രൂപയായും. പിഎംഎസ്ബിവൈയുടെ പ്രീമിയം 12 രൂപയില്‍ നിന്നും 20 രൂപയുമായാണ് ഉയര്‍ത്തിയത്.
പിഎംജെജെബിവൈ
പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതിബീമ യോജന വര്‍ഷം തോറും പുതുക്കേണ്ട ലൈഫ് ഇന്‍ഷുറന്‍സാണ്. ഇത് മരണ ശേഷമുള്ള കവറേജാണ് നല്‍കുന്നത്. അതായത് ഇന്‍ഷുറന്‍സിന്റെ നേട്ടം നോമിനിക്കാണ് ലഭിക്കുന്നത്. ഇത് പൂര്‍ണമായും ഒരു ടേം ഇന്‍ഷുറന്‍സാണ്.
പിഎംഎസ്ബിവൈ
പ്രധാന്‍ മന്ത്രി സുരക്ഷ ബിമ യോജന ഇത് വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പോളിസിയാണ്. അപകടം മൂലമുണ്ടാകുന്ന മരണം, അംഗവൈകല്യം എന്നിവയ്ക്ക് ഈ പോളിസി കവറേജ് നല്‍കുന്നു. ഇത് ഒരു വര്‍ഷ കാലാവധിയുള്ള ഇന്‍ഷുറന്‍സാണ്. ജൂണ്‍ ഒന്നുമുതല്‍ മേയ് 31 വരെയാണ് ഇന്‍ഷുറന്‍സിന്റെ കാലാവധി. രണ്ടു ലക്ഷം രൂപയാണ് കവറേജ്. കോവിഡ് സമയത്ത്, ഈ സ്‌കീമുകളിലൂടെയുള്ള ആനുകൂല്യങ്ങള്‍ കൈമാറ്റം ചെയ്യുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയും, നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും ക്ലെയിമുകള്‍ വേഗത്തിലാക്കുന്നതിനുമായി വിവിധ നടപടികള്‍ നടപ്പിലാക്കുകയും ചെയ്തിരുന്നു.
2022 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച്, പിഎംജെജെബിവൈ,പിഎംഎസ്ബിവൈ എന്നിവയില്‍ യഥാക്രമം 6.4 കോടിയും, 22 കോടിയും അംഗങ്ങളാണ് എന്റോള്‍ ചെയ്തിട്ടുള്ളത്. മാര്‍ച്ച് 31 വരെ പിഎംഎസ്ബിവൈയിലല്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തില്‍ 1,134 കോടി രൂപ സമാഹരിക്കുകയും, ക്ലെയിം ഇനത്തില്‍ 2,513 കോടി രൂപ നല്‍കുകയും ചെയ്തു. പിഎംജെജെബിവൈയില്‍ പ്രീമിയം ഇനത്തില്‍ ഈ കാലയളവില്‍ വന്നത് 9,737 കോടി രൂപയാണ്. ക്ലെയിമായി നല്‍കിയത് 14,144 കോടി രൂപയും. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ഡയറക്ട് ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.