എല്‍ഐസി ലാഭവിഹിതം മേയ് 30 ന് പ്രഖ്യാപിച്ചേക്കും

ഡെല്‍ഹി: ഐപിഒയ്ക്കു ശേഷമുള്ള എല്‍ഐസിയുടെ നാലാംപാദ ഫലം പ്രഖാപിക്കുന്നതിനൊപ്പം ലാഭവിഹിതവും മേയ് 30 ന് പ്രഖ്യാപിച്ചേക്കും. 2022 സാമ്പത്തിക വര്‍ഷത്തിലെയും, മാര്‍ച്ച് 31 ന് അവസാനിച്ച നാലാംപാദത്തിലെയും സ്റ്റാന്‍ഡലോണ്‍, കണ്‍സോളിഡേറ്റഡ് സാമ്പത്തിക ഫലങ്ങളും, ഡിവിഡന്റും മേയ് 30 ന് പ്രഖ്യാപിക്കാനാവുന്ന വിധത്തില്‍ അംഗീകാരം നല്‍കുമെന്ന് ബിഎസ്ഇ ക്കു സമര്‍പ്പിച്ച ഫയലിംഗില്‍ കമ്പനി പറയുന്നു. ഇന്ന് എല്‍ഐസി ഓഹരികള്‍ 1.59 ശതമാനം ഉയര്‍ന്ന് 829.85 രൂപയിലാണ് ബിഎസ്ഇ യില്‍ വ്യാപാരം നടത്തുന്നത്. ഈ വില ഇഷ്യു വിലയായ 949 […]

Update: 2022-05-24 05:54 GMT

ഡെല്‍ഹി: ഐപിഒയ്ക്കു ശേഷമുള്ള എല്‍ഐസിയുടെ നാലാംപാദ ഫലം പ്രഖാപിക്കുന്നതിനൊപ്പം ലാഭവിഹിതവും മേയ് 30 ന് പ്രഖ്യാപിച്ചേക്കും. 2022 സാമ്പത്തിക വര്‍ഷത്തിലെയും, മാര്‍ച്ച് 31 ന് അവസാനിച്ച നാലാംപാദത്തിലെയും സ്റ്റാന്‍ഡലോണ്‍, കണ്‍സോളിഡേറ്റഡ് സാമ്പത്തിക ഫലങ്ങളും, ഡിവിഡന്റും മേയ് 30 ന് പ്രഖ്യാപിക്കാനാവുന്ന വിധത്തില്‍ അംഗീകാരം നല്‍കുമെന്ന് ബിഎസ്ഇ ക്കു സമര്‍പ്പിച്ച ഫയലിംഗില്‍ കമ്പനി പറയുന്നു.

ഇന്ന് എല്‍ഐസി ഓഹരികള്‍ 1.59 ശതമാനം ഉയര്‍ന്ന് 829.85 രൂപയിലാണ് ബിഎസ്ഇ യില്‍ വ്യാപാരം നടത്തുന്നത്. ഈ വില ഇഷ്യു വിലയായ 949 രൂപയെക്കാള്‍ 12.55 ശതമാനം കുറവാണ്.

കമ്പനിയുടെ വിപണി മൂലധനം 5,24,626.93 കോടി രൂപയാണ്. ഫ്രീ ഫ്‌ളോട്ട് വിപണി മൂലധനം 15,730 കോടി രൂപയുമാണ്. മേയ് നാലു മുതല്‍ ഒമ്പതുവരെ നടന്ന 20,557 കോടി രൂപയുടെ ഐപിഒയില്‍ 2.95 ഇരട്ടി അധിക സബസ്‌ക്രിപ്ഷനാണ് നടന്നത്. മേയ് 17 ന് ഓഹരി ലിസ്റ്റ് ചെയ്തത് ഇഷ്യു പ്രൈസിനെക്കാള്‍ ഒമ്പത് ശതമാനം ഡിസ്‌കൗണ്ടിലായിരുന്നു.

Tags:    

Similar News