യുദ്ധം: ഇന്‍ഷുറൻസ് പോളിസികള്‍ ഉപകാരപ്പെടുമോ?
ലോക രാജ്യങ്ങളില്‍ എവിടെയെങ്കിലും യുദ്ധം, ആഭ്യന്തര കലാപം തുടങ്ങിയ പ്രതിസന്ധികളുണ്ടായാല്‍ അവിടെ കുടങ്ങിപ്പോകുന്ന ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരമായി വരാറുണ്ട്. തൊഴിലിനോ, പഠനത്തിനോ,ബിസിനസ് ആവശ്യങ്ങള്‍ക്കോ വേണ്ടിയായിരിക്കാം പലരും വിദേശ രാജ്യങ്ങളില്‍ എത്തുന്നത്. ചിലര്‍ വിനോദ യാത്രകള്‍ക്ക് വേണ്ടിയും പോകാറുണ്ട്. പ്രതിസന്ധികള്‍ പെട്ടന്നുണ്ടാകുന്നതാണ്. ഈ സാഹചര്യത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുമുണ്ട്. ഇപ്പോഴത്തെ യുക്രെയ്ന്‍-റഷ്യ പ്രതിസന്ധിയില്‍ ഇന്ത്യക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പോളിസികള്‍ ഉപകാരപ്പെട്ടേക്കും പഠനം, തൊഴില്‍, ബിസിനസ്, വിനോദ യാത്ര അങ്ങനെ ലക്ഷ്യം എന്തു തന്നെയായാലും […]
ലോക രാജ്യങ്ങളില്‍ എവിടെയെങ്കിലും യുദ്ധം, ആഭ്യന്തര കലാപം തുടങ്ങിയ പ്രതിസന്ധികളുണ്ടായാല്‍ അവിടെ കുടങ്ങിപ്പോകുന്ന ഇന്ത്യക്കാര്‍ പ്രത്യേകിച്ച്...
ലോക രാജ്യങ്ങളില്‍ എവിടെയെങ്കിലും യുദ്ധം, ആഭ്യന്തര കലാപം തുടങ്ങിയ പ്രതിസന്ധികളുണ്ടായാല്‍ അവിടെ കുടങ്ങിപ്പോകുന്ന ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരമായി വരാറുണ്ട്. തൊഴിലിനോ, പഠനത്തിനോ,ബിസിനസ് ആവശ്യങ്ങള്‍ക്കോ വേണ്ടിയായിരിക്കാം പലരും വിദേശ രാജ്യങ്ങളില്‍ എത്തുന്നത്. ചിലര്‍ വിനോദ യാത്രകള്‍ക്ക് വേണ്ടിയും പോകാറുണ്ട്. പ്രതിസന്ധികള്‍ പെട്ടന്നുണ്ടാകുന്നതാണ്. ഈ സാഹചര്യത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുമുണ്ട്. ഇപ്പോഴത്തെ യുക്രെയ്ന്‍-റഷ്യ പ്രതിസന്ധിയില്‍ ഇന്ത്യക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
പോളിസികള്‍ ഉപകാരപ്പെട്ടേക്കും
പഠനം, തൊഴില്‍, ബിസിനസ്, വിനോദ യാത്ര അങ്ങനെ ലക്ഷ്യം എന്തു തന്നെയായാലും വിദേശ യാത്രയെങ്കിലും അത് ഇന്‍ഷ്വറന്‍സ് പോളിസി വഴി സുരക്ഷിതമാക്കാം. ട്രാവല്‍ ഇന്‍ഷ്വറന്‍സാണെങ്കില്‍ യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന അപകടം, മോഷണം, യാത്ര മുടങ്ങല്‍ എന്നീ സാഹചര്യങ്ങളില്‍ പണം നഷ്ടപ്പെടാതിരിക്കാന്‍ ഉപകരിക്കും. ലൈഫ് ഇന്‍ഷ്വറന്‍സ്, ടേം പ്ലാനുകള്‍ എന്നിവ പോളിസി ഉടമയ്ക്ക് ഉണ്ടാകുന്ന അപകടങ്ങള്‍, അപായം എന്നീ സാഹചര്യങ്ങളില്‍ കവറേജ് നല്‍കും. പലപ്പോഴും ലൈഫ് ഇന്‍ഷ്വറന്‍സുകള്‍ പോളിസി ഉടമയുടെ താമസം ഏതു രാജ്യത്താണ് എന്നതുപോലും പരിഗണിക്കാറില്ല.
ചില ടേം പ്ലാനുകളുടെ കവറേജിനുള്ളില്‍ യുദ്ധം തുടങ്ങിയ പ്രതിസന്ധികളിലെ മരണത്തിന് കവറേജ് ലഭിക്കും.
ആര്‍ക്കൊക്കെ ലഭിക്കും
പഠനം, ജോലി തുടങ്ങിയ ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോകുന്നവരുണ്ട്. ഒപ്പം വിനോദ യാത്ര, സെമിനാര്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയ ബിസിനസ് ആവശ്യങ്ങള്‍ക്കായി കുറഞ്ഞ കാലത്തേക്ക് പോകുന്നവരുമുണ്ട്. അതിനാല്‍ ഉടമയുടെ വിദേശ യാത്രയുടെയും താമസത്തിന്റെയും കാലാവധി,ഏത് പോളിസിയാണ് തിരഞ്ഞെടുത്തത്, പോളിസികള്‍ എടുക്കുമ്പോള്‍ നല്‍കിയ വിവരങ്ങള്‍ എന്നിവയ്ക്കനുസരിച്ചായിരിക്കും പോളിസി ഉടമയ്ക്ക് എന്തെങ്കിലും പ്രതിസന്ധിയുണ്ടായാല്‍ ക്ലെയിം ലഭിക്കുന്നത്.
ഇന്ത്യയിലെ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നിന്നും പോളിസി വാങ്ങാന്‍ ഇന്ത്യക്കാര്‍ക്കു മാത്രമല്ല അവസരം.പ്രവാസികള്‍ക്കും ഇന്ത്യയില്‍ ജനിച്ചവര്‍ക്കും അവസരമുണ്ട്. ഇന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ സ്ഥിരതാമസമല്ലാത്തവര്‍ക്കും പോളിസി വാങ്ങാനുള്ള നടപടികള്‍ ഏകദേശം ഒരുപോലെയാണ്. വിദേശത്തുള്ളവര്‍ക്ക് അവരുടെ പങ്കാളികള്‍, മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തി പോളിസി എടുക്കാം.പോളിസി എടുത്തതിനുശേഷമാണ് തൊഴിലിനോ പഠനത്തിനോ മറ്റോ ആയി വിദേശത്തേക്ക് പോകുന്നതെങ്കില്‍ അത് ഇന്‍ഷ്വറന്‍സ് കമ്പനിയെ അറിയിക്കണം.
ടേം പ്ലാന്‍ ആണോ നല്ലത്?
വ്യക്തിഗത അപകട പോളിസികളാണെങ്കില്‍ യുദ്ധമേഖലയിലുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ക്ലെയിം ചെയ്യാന്‍ സാധിക്കില്ല. യുദ്ധം, സൈനികാക്രമണങ്ങള്‍, യുദ്ധസമാനമായ സാഹചര്യങ്ങള്‍ എന്നിവയ്ക്കുള്ള കവറേജ് പൊതുവെ ടേം പ്ലാനുകളില്‍ നിന്നും ഒഴിവാക്കുകയാണ് ചെയ്യാറ്. വിദേശത്തേക്കു പോകുന്നവരോ പോകാന്‍ താല്‍പര്യപ്പെടുന്നവരോ ആണെങ്കില്‍ അവര്‍ക്ക് ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചേദിച്ച് അറിയാം. കാരണം ഓരോ കമ്പനികളുടെയും പോളിസികള്‍ വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന് എല്‍ഐസിയുടെ ടെക് ടേം പ്ലാനിലെ ക്ലോസ് അനുസരിച്ച് ടേം പ്ലാനിനൊപ്പം ഇത്തരം അസാധാരണമായ സാഹചര്യങ്ങളില്‍ മരണം സംഭവിച്ചാല്‍ കവറേജ് നല്‍കുന്ന വ്യക്തിഗത അപകട പോളിസികൂടി എടുക്കാം. ഇതിന് അധിക പണം നല്‍കേണ്ടതില്ല.
ഇത്തരം പോളിസി ഉടമകള്‍ക്ക്, വിദേശ താമസത്തിനിടയില്‍ കലാപം, ആഭ്യന്തര കുഴപ്പങ്ങള്‍, യുദ്ധം, സൈനികകലാപങ്ങള്‍, വേട്ടയാടല്‍, പര്‍വ്വതാരോഹണം, കുതിരപ്പന്തയം, പാരച്യൂട്ടിംഗ് തുടങ്ങിയ എന്തെങ്കിലും സാഹചര്യങ്ങളില്‍ അപകടമോ മരണമോ സംഭവിച്ചാല്‍ കവറേജ് ലഭിക്കും.