കൃഷി സമ്മാന്‍ നിധി അട്ടിമറിക്കാന്‍ കേരളം ശ്രമിക്കുന്നു: കര്‍ഷക മോര്‍ച്ച
കോഴിക്കോട്: പ്രതിവര്‍ഷം 6,000 രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കുന്ന പ്രധാനമന്ത്രിയുടെ കൃഷി സമ്മാന്‍ പദ്ധതിയില്‍ നിന്ന് സാധാരണ കര്‍ഷകരെ ഒഴിവാക്കാനുള്ള ശ്രമം വ്യാപകമായി നടക്കുന്നു എന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി നായര്‍. ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ ആദായനികുതി നല്‍കുന്നവര്‍ ഉള്‍പ്പെടെയുള്ള അനര്‍ഹരായവരെ ഒഴിവാക്കുന്നതിനായി ഇറക്കിയ ഇ- കെവൈസി (e-KYC) രജിസ്‌ട്രേഷന്റെ മറവിലാണ് സംസ്ഥാനത്തെ കൃഷി ഓഫീസുകളില്‍ നിന്നും വ്യാപകമായി ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നത്. പദ്ധതിയ്ക്ക് യോഗ്യരായ കര്‍ഷകരെ അനര്‍ഹരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പുറത്താക്കാനുള്ള […]
കോഴിക്കോട്: പ്രതിവര്‍ഷം 6,000 രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കുന്ന പ്രധാനമന്ത്രിയുടെ കൃഷി സമ്മാന്‍ പദ്ധതിയില്‍ നിന്ന് സാധാരണ കര്‍ഷകരെ ഒഴിവാക്കാനുള്ള ശ്രമം വ്യാപകമായി നടക്കുന്നു എന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി നായര്‍.
ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ ആദായനികുതി നല്‍കുന്നവര്‍ ഉള്‍പ്പെടെയുള്ള അനര്‍ഹരായവരെ ഒഴിവാക്കുന്നതിനായി ഇറക്കിയ ഇ- കെവൈസി (e-KYC) രജിസ്‌ട്രേഷന്റെ മറവിലാണ് സംസ്ഥാനത്തെ കൃഷി ഓഫീസുകളില്‍ നിന്നും വ്യാപകമായി ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നത്.
പദ്ധതിയ്ക്ക് യോഗ്യരായ കര്‍ഷകരെ അനര്‍ഹരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പുറത്താക്കാനുള്ള ശ്രമമാണ് കൃഷി ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇ-കെവൈസി പദ്ധതിയുടെ രജിസ്‌ട്രേഷന്‍ മെയ് വരെ നീട്ടിയിട്ടുണ്ട്. ഇതിനുള്ളില്‍ കേരളത്തിലെ അര്‍ഹരായ മുഴുവന്‍ കൃഷിക്കാര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കാനുള്ള അവസരമൊരുക്കണമെന്നും ഷാജി നായര്‍ പറഞ്ഞു