പൈലറ്റില്ല: സര്‍വീസുകള്‍ വെട്ടിക്കുറക്കാന്‍ വിസ്താര എയര്‍ലൈന്‍സ്

  • ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും ഉടമസ്ഥതയിലുള്ള വിസ്താര ഏപ്രില്‍ 1 മുതല്‍ 125 ലധികം വിമാനങ്ങള്‍ റദ്ദാക്കി
  • പല പൈലറ്റുമാരും അവരുടെ ഫ്‌ലൈറ്റ് ഡ്യൂട്ടി സമയ പരിധിയില്‍ എത്തിയതാണ് പൈലറ്റ് ക്ഷാമത്തിന് കാരണമായതെന്ന് വിസ്താര സിഇഒ വിനോദ് കണ്ണന്‍
  • ഒരു ദിവസം 300-ലധികം സര്‍വ്വീസുകള്‍ നടത്തുന്ന വിസ്താര, എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചില്ല

Update: 2024-04-04 06:02 GMT

ക്രൂ റോസ്റ്ററുകള്‍ പരിഷ്‌കരിക്കുമെന്നും പൈലറ്റുമാരുടെ പെട്ടെന്നുള്ള ക്ഷാമം കാരണം നിലവിലുള്ള തടസ്സങ്ങള്‍ പരിഹരിക്കാന്‍ ഫ്‌ലൈറ്റുകള്‍ നിര്‍ത്തലാക്കുമെന്നും വിസ്താര എയര്‍ലൈന്‍സ് സിഇഒ.

ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും ഉടമസ്ഥതയിലുള്ള വിസ്താര ഏപ്രില്‍ 1 മുതല്‍ 125 ലധികം വിമാനങ്ങള്‍ റദ്ദാക്കി. മാര്‍ച്ച് അവസാനത്തോടെ നിരവധി പൈലറ്റുമാര്‍ അസുഖ അവധിയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്നാണിത്.

എന്നാല്‍, അവധിയില്‍ പോയവരില്‍ ചിലര്‍ ഈ വര്‍ഷാവസാനം ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുമായുള്ള ലയനത്തിന് മുന്നോടിയായുള്ള പണം കുറയ്ക്കുന്നതിനെതിരെ പ്രതിഷേധിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പല പൈലറ്റുമാരും അവരുടെ ഫ്‌ലൈറ്റ് ഡ്യൂട്ടി സമയ പരിധിയില്‍ എത്തിയതാണ് പൈലറ്റ് ക്ഷാമത്തിന് കാരണമായതെന്ന് വിസ്താര സിഇഒ വിനോദ് കണ്ണന്‍ പറഞ്ഞു. പൈലറ്റുമാരുടെ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ എയര്‍ലൈന്‍ ശ്രമിക്കുന്നതായും മെയ് മുതല്‍ റോസ്റ്ററിംഗില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും ഉണ്ടാകുമെന്നും കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു ദിവസം 300-ലധികം സര്‍വ്വീസുകള്‍ നടത്തുന്ന വിസ്താര, എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചില്ല.

Tags:    

Similar News