660 രൂപക്ക് ഉല്ലാസയാത്ര; വേറിട്ട പാക്കേജുകളുമായി കെഎസ്ആർടിസി

  • 660 രൂപ മുതൽ 1800 രൂപ വരെയുള്ള ഉല്ലാസ യാത്രകളാണ് ഒരുക്കിയിരിക്കുന്നത്
  • അടുത്ത മാസം മുതൽ അറബിക്കടൽ ,കായൽ യാത്രകളും നടത്താൻ പ്ലാൻ ചെയ്യുന്നു
  • വാഗമൺ, കന്യാകുമാരി, മൂന്നാർ, വാഴ്‌വന്തോൾ - പൊന്മുടി, ഗവി എന്നിവിടങ്ങളിലേക്കാണ് യാത്രകൾ

Update: 2024-02-01 12:46 GMT

KSRTC ബജറ്റ് ടൂർ പാക്കേജുകളിൽ വേറിട്ട ഉല്ലാസയാത്ര പാക്കേജുകളാണ് ആനവണ്ടി പ്രേമികൾക്കായി വെഞ്ഞാറമൂട് ഡിപ്പോ ഒരുക്കിയിരിക്കുന്നത്.

 വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്ന് ഫെബ്രുവരിയിൽ വാഗമൺ, കന്യാകുമാരി, ഇല്ലിക്കൽകല്ല് - ഇലവീഴാ പൂഞ്ചിറ, മൂന്നാർ, വാഴ്‌വന്തോൾ - പൊന്മുടി, ഗവി  എന്നിവിടങ്ങളിലേക്ക്  660 രൂപ മുതൽ 1800 രൂപ വരെയുള്ള ഉല്ലാസ യാത്രകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

യാത്ര ഷെഡ്യൂൾ 

ഫെബ്രുവരി 4 -  വാഗമൺ  980 രൂപ (ഉച്ച ഭക്ഷണം ഉൾപ്പെടെ )

ഫെബ്രുവരി 10 -  വാഴ്‌വന്തോൾ -പൊന്മുടി 780  രൂപ 

ഫെബ്രുവരി 11-  കന്യാകുമാരി 660 രൂപ 

ഫെബ്രുവരി 18 - ഇല്ലിക്കൽകല്ല് - ഇലവീഴാ പൂഞ്ചിറ 800 രൂപ (ബസ് ഫെയർ മാത്രം )

ഫെബ്രുവരി 24-25  മൂന്നാർ 1800 രൂപ (സ്ലീപ്പർ സ്റ്റേ ഉൾപ്പെടെ )

ഫെബ്രുവരി 27 -  ഗവി 1750 രൂപ (എൻട്രി ഫീ , ഉച്ചഭക്ഷണം , ബോട്ടിംഗ് )

 വിനോദയാത്രകൾക്കൊപ്പം അടുത്ത മാസം മുതൽ കൊച്ചിയിൽ അറബിക്കടൽ ,കായൽ യാത്രകളും  നടത്താൻ പ്ലാൻ ചെയ്യുന്നു. ഇവയുടെ വിവരങ്ങൾ ലഭ്യമല്ല.

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും : 9447005995 , 9746865116


Tags:    

Similar News