കൊച്ചി കായലിൽ കറങ്ങാം, രണ്ട് മണിക്കൂറിന് 300 രൂപ
മുതിർന്നവർക്ക് 300 രൂപയും കുട്ടികൾക്ക് 150 രൂപയുമാണ് ടിക്കറ്റ് നിരക്ക്
സോളാർ ഇലക്ട്രിക് ബോട്ടായ 'ഇന്ദ്ര' കൊച്ചിയിൽ സർവീസ് ആരംഭിച്ചു. ജലഗതാഗത വകുപ്പാണ് സർവീസ് നടത്തുന്നത്.
ഒരു ദിവസം രണ്ടു യാത്രകളാണുള്ളത്. രണ്ടു നിലകളിലായി ഒരു സമയം 100 പേർക്കാണ് യാത്ര ചെയ്യാൻ സാധിക്കുക. രാവിലെ 11 മണിക്കും വൈകീട്ട് 4 മണിക്കുമാണ് സർവീസുകൾ ഒരുക്കിയിരിക്കുന്നത്.
ബോൾഗാട്ടി പാലസ്, വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനൽ, വൈപ്പിൻ, കുമാലക്കടവ്, ഫോർട്ട് കൊച്ചി, വില്ലിങ്‌ടൺ ഐലൻഡ് എന്നിവിടങ്ങളിലൂടെയാണ് യാത്ര. സഞ്ചാരികൾക്ക് സൂര്യാസ്തമയം കൂടി ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിലാണ് രണ്ടാമത്തെ യാത്ര ഒരുക്കിയിരിക്കുന്നത്.
യാത്രയിൽ കുടുംബശ്രീയുടെ ഭക്ഷണ വിഭവങ്ങളും ആസ്വദിക്കാം. മുതിർന്നവർക്ക് 300 രൂപയും കുട്ടികൾക്ക് 150 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ബുക്കിങ്ങിന്: 9400050351, 9400050350