വിപുലീകരണവുമായി മെയ്ക്ക് മൈ ട്രിപ്പ്

  • 150 രാജ്യങ്ങളില്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും
  • ഇന്ത്യയിലേക്ക് സഞ്ചാരികളുടെ പ്രവാഹം
  • ഒന്നിലധികം അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പ്രവര്‍ത്തനം

Update: 2024-04-08 09:25 GMT

ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ മെയ്ക്ക് മൈ ട്രിപ്പ് 150 രാജ്യങ്ങളിലേക്ക് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നു. ബ്രിട്ടണ്‍, ജര്‍മനി, ജപ്പാന്‍, ഇറ്റലി, ഫ്രാന്‍സ്, തുടങ്ങിയ പ്രധാന യാത്രാ വിപണികള്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് മെയ്ക്ക്മൈട്രിപ്പ് അതിന്റെ വ്യാപനം വിപുലീകരിച്ചു. യുഎസ്, യുഎഇ, ഇന്ത്യന്‍ വിപണികളില്‍ കമ്പനി ഇതിനോടകം ശക്തമായ സാന്നിധ്യം അറിയിച്ച് കഴിഞ്ഞിട്ടുണ്ട്.

ഈ നേട്ടം കൈവരിക്കുന്നതിന് ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ജിഡിപിആര്‍), കാലിഫോര്‍ണിയ ഉപഭോക്തൃ സ്വകാര്യതാ നിയമം (സിസിപിഎ) എന്നിവയുള്‍പ്പെടെ ഒന്നിലധികം അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും മേയ്ക്ക്‌മൈ ട്രിപ്പ് ഹസ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ രാജേഷ് മാഗോ പറഞ്ഞു. ഭൂമിശാസ്ത്ര പരമായ തടസങ്ങളില്ലാതെ യാത്രകള്‍ ബുക്ക് ചെയ്യാനും മാറ്റങ്ങള്‍ വരുത്താനും മെയ്ക്ക് മൈ ട്രിപ്പിന്റെ പ്ലാറ്റ് ഫോമിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ട്രാവല്‍ പ്ലാറ്റ്ഫോം ഇന്ത്യയിലേക്ക് വരുന്ന സഞ്ചാരികളിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മാഗോ പറഞ്ഞു. 'ഞങ്ങളുടെ ആഗോള പ്രവേശനക്ഷമത വിശാലമായ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലേക്ക് എത്താന്‍ ഞങ്ങളെ സഹായിക്കും. കൂടാതെ ഇന്ത്യയിലേക്കുള്ള സഞ്ചാരികളെ സഹായിക്കാനും ഇതിലൂടെ ഞങ്ങള്‍ക്കാകും, ' അദ്ദേഹം പറഞ്ഞു.

2,000-ലധികം നഗരങ്ങളില്‍ താമസസൗകര്യം വാഗ്ദാനം ചെയ്യുന്ന കമ്പനി, ഇന്ത്യയുടെ ടൂറിസം സാധ്യതകള്‍ കണ്ടെത്തുന്നതിന് അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News