സിംഗപ്പൂര്‍ കാണണോ; ഗെറ്റ് റെഡി വിത്ത് മേയ്ക്ക് മൈട്രിപ്പ്
- എസ്ടിബിയുടെ മികച്ച അഞ്ച് വിപണികളിലൊന്നാണ് ഇന്ത്യ.
- 2023ല്‍ 10 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ചു
- ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട ഓഫറുകള്‍ മുന്നോട്ട് വയ്ക്കാനാണ് തീരുമാനം
ഇന്ത്യന്‍ സഞ്ചാരികളെ ലക്ഷ്യമിടുന്ന സിംഗപ്പൂരുമായി പങ്കാളിത്തത്തിലേര്‍േെപ്പട്ട് മെയ്ക്ക് മൈട്രിപ്പ്. സിംഗപ്പൂരിലേക്കുള്ള യാത്ര വര്‍ധിപ്പിക്കുന്നതിനായി ഒരു വര്‍ഷത്തെ പങ്കാളിത്തതത്തിനായുള്ള ധാരണാപത്രത്തില്‍ (എംഒയു) സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡും മേക്ക് മൈട്രിപ്പ് ഒപ്പുവച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡും (എസ്ടിബി) മേക്ക് മൈട്രിപ്പും ഈ വര്‍ഷം സിംഗപ്പൂരിലേക്കുള്ള യാത്ര വര്‍ധിപ്പിക്കുന്നതിന് സംയുക്ത പ്രവര്‍ത്തനങ്ങളും കാമ്പെയ്നുകളും ആരംഭിക്കും.
'ഈ പങ്കാളിത്തത്തിലൂടെ, സിംഗപ്പൂരുമായുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ അടുപ്പം വര്‍ധിപ്പിക്കാനും നഗരത്തിന്റെ ആകര്‍ഷണവും വിവിധ വിഭാഗങ്ങളിലെ ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് മെച്ചപ്പെട്ട ഓഫറുകളും ശക്തിപ്പെടുത്താനും ഞങ്ങള്‍ ആഗ്രഹിക്കുന്നു,' എസ്ടിബി ചീഫ് എക്‌സിക്യൂട്ടീവ് മെലിസ ഔ പറഞ്ഞു. ഹോളിഡേ പാക്കേജുകള്‍ സജ്ജമാക്കാന്‍ മെയ്ക്ക് മൈ ട്രിപ്പിന്റെ ഡാറ്റ പ്രയോജനപ്പെടുത്തുമെന്നും മെലിസ പറഞ്ഞു.
'മേയ്ക്ക് മൈട്രിപ്പിന്റെ വെബ്‌സൈറ്റില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ മൂന്ന് അന്താരാഷ്ട്ര കേന്ദ്രങ്ങളില്‍ ഒന്നാണ് സിംഗപ്പൂര്‍. 2022 ലെ അഞ്ചാം സ്ഥാനത്തു നിന്നാണ് ഈ മുന്നേറ്റം,' മേയ്ക്ക് മൈട്രിപ്പിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ രാജേഷ് മഗോവ് പറഞ്ഞു.
' ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ താല്‍പ്പര്യം സിംഗപ്പൂരിന്റെ ആകര്‍ഷണീയതയെ അടിവരയിടുന്നു. വിനോദ സഞ്ചാരത്തില്‍ രാജ്യം മുന്നോട്ട് വയ്ക്കുന്ന ഓഫറുകള്‍, തടസ്സങ്ങളില്ലാത്ത യാത്രാ പ്രവേശനം, ഇന്ത്യന്‍ മുന്‍ഗണനകള്‍ക്കനുസൃതമായ സൗകര്യങ്ങള്‍ എന്നിവയിലൂടെ, കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികളുടെ താല്‍പ്പര്യം പിടിച്ചെടുക്കാന്‍ സിംഗപ്പൂരിന് കാര്യമായ കഴിവുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .