ഗവി സര്‍വീസ് കെ.എസ്.ആര്‍.ടി.സിക്ക്‌ ലോട്ടറി; 829 ട്രി​പ്പി​ലൂ​ടെ നേ​ടി​യ​ത്​ 2.30 കോ​ടി

  • സംസ്ഥാനത്താകെ 29 കോടി രൂപയാണ് ബജറ്റ് ടൂറിസം സെല്ലിന്റെ വരുമാനം
  • ഗവിയാണ് ഏറ്റവും ജനപ്രിയ സര്‍വീസ്

Update: 2024-03-23 09:27 GMT

പത്തനംതിട്ട ജില്ലയില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള കെ.എസ്.ആര്‍.ടി.സി.യുടെ ടൂറിസം സര്‍വീസ് വൻ വിജയം. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയ്ക്ക് രണ്ടര   കോടി രൂപയാണ് ടൂറിസം സര്‍വീസിലുടെ  കെ.എസ്.ആര്‍.ടി.സിക്ക്‌ വരുമാനമായി ലഭിച്ചത്.  സംസ്ഥാനത്താകെ 29 കോടിരൂപയാണ് ബജറ്റ് ടൂറിസം സെല്ലിന്റെ വരുമാനം. വരുമാനത്തില്‍ മുന്നിൽ നിൽക്കുന്നത് കണ്ണൂര്‍ യൂണിറ്റാണ്. വരുമാനത്തില്‍ രണ്ടാം സ്ഥാനമാണ് പത്തനംതിട്ടക്ക്. 

ഗവിയാണ് ഏറ്റവും ജനപ്രിയ സര്‍വീസ്. ഇതുവരെ ഗവിയിലേക്ക് മാത്രം നടത്തിയത്  829 ട്രിപ്പുകളാണ്. ഒരു ദിവസം മൂന്ന് വീതം സര്‍വീസുകളാണ് ഗവിയിലേക്ക് നടത്തുന്നത്. മൂന്നും പത്തനംതിട്ടയിലെ ബസുകളാണ്. രാവിലെ ഏഴിന് പത്തനംതിട്ടയില്‍നിന്ന് യാത്ര പുറപ്പെട്ട്‌ രാത്രി എട്ടരയോടെ മടങ്ങിയെത്തും. യാത്രാനിരക്ക്, പ്രവേശനഫീസ്, ബോട്ടിങ്, ഉച്ചയൂണ്,  ഉള്‍പ്പെടെ 1300 രൂപയാണ് നിരക്ക്.

പ്രധാന അണക്കെട്ടുകളായ മൂഴിയാര്‍, കക്കി-ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുല്‍മൈതാനങ്ങളും അടങ്ങിയ കാനനഭംഗിയും ആസ്വദിച്ച് ഗവിയിലെത്തും. ബോട്ടിങ്ങും ഉച്ചയൂണും കഴിഞ്ഞ് വണ്ടിപ്പെരിയാര്‍ വഴി പാഞ്ചാലിമേടുംകണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തുന്നതാണ് പാക്കേജ്.

ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​ സി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​സ​ർ​വി​സ് വ​ലി​യ നേ​ട്ട​മാ​ണ് ഉ​ണ്ട​ക്കി​യി​രി​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ സ​ർ​വി​സും, ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റവും സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.







.



Tags:    

Similar News