ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എല്‍എല്‍സിക്ക് ലോക ടൂറിസം ഓര്‍ഗനൈസേഷനില്‍ അഫിലിയേഷന്‍
- ഈ മാസം 14ന് കൊളംബിയയില്‍ നടന്ന ചടങ്ങില്‍ ഐസിഎല്ലിന് അഫിലിയേഷന്‍ ലഭിച്ചു
- ടൂര്‍ ആന്‍ഡ് ട്രാവല്‍വ്യവസായത്തില്‍ മുന്‍നിരയിലാണ് ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്
യുഎഇ ആസ്ഥാനമായ ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എല്‍എല്‍സിക്ക് യുഎന്നിന്റെ പ്രത്യേക ഏജന്‍സിയായ ലോക ടൂറിസം ഓര്‍ഗനൈസേഷനില്‍ അഫിലിയേഷന്‍ ലഭിച്ചു. ഈമാസം 14ന് കൊളംബിയയിലെ കാര്‍ട്ടജീന ഡി ഇന്ത്യയില്‍ നടന്ന യുഎന്‍ ഡബ്‌ളിയുടിഒ എക്‌സിക്യുട്ടീവ് കൗണ്‍സിലിന്റെ 122 മത് സെഷനിലാണ് അംഗീകാരം ലഭിച്ചത്. കമ്പനി നൂറില്‍പരം പുതിയ ശാഖകളുമായി വിപുലീകരിക്കാന് തയ്യാറെടുക്കുന്ന വേളയിലാണ് അംഗീകാരം.
വ്യക്തിഗതവും സുസ്ഥിരവുമായ യാത്രാനുഭവങ്ങളില്‍ വൈദഗ്ധ്യം നേടിയ കമ്പനി ടൂര്‍ ആന്‍ഡ് ട്രാവല്‍വ്യവസായത്തില്‍ മുന്‍നിരയിലാണ്.
യുഎന്‍ ഡബ്‌ളിയുടിഒയില്‍ അഫിലിയേഷന്‍ ലഭിച്ചതോടെ സുസ്ഥിര ടൂറിസം മുന്നോട്ട് കൊണ്ടുപോകാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്. 470ല്‍ അധികം ഓര്‍ഗനൈസേഷനുകളുടെ ആഗോള ശൃംഖലയിലേക്കാണ് ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എല്‍എല്‍സി ചേരുന്നത്.
കമ്മ്യൂണിറ്റികളെ ശാക്തീകരിക്കുകയും സാംസ്‌കാരിക പൈതൃകവും പരിസ്ഥിതിയും സംരക്ഷിക്കുകയും ചെയ്യുന്ന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യത്തെ ഈ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് കമ്പനി വിശ്വസിക്കുന്നു.
ഈ പങ്കാളിത്തം തങ്ങള്‍ക്ക് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് കെ.ജി. അനില്‍കുമാര്‍, ഐസിഎല്‍ ഗ്രുപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ പറഞ്ഞു. ''ആഗോള നേതാക്കളുമായി സഹകരിക്കാനും മികച്ച സമ്പ്രദായങ്ങള്‍ പങ്കിടാനും കൂടുതല്‍ സുസ്ഥിരമായ ടൂറിസം മേഖലയിലേക്ക് സംഭാവന നല്‍കാനും ഇത് ഒരു വേദി നല്‍കുന്നു. കൂടുതല്‍ ഉത്തരവാദിത്തമുള്ള യാത്രാ അനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള ടൂറിസത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുന്നതില്‍ കമ്പനി സന്തുഷ്ടരാണെന്ന് എംഡി ഉമ അനില്‍ കുമാര്‍ പറഞ്ഞു. ഐസിഎല്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍സ് എല്‍എല്‍സിയുടെ സമീപനം മൂന്ന് പ്രധാന വസ്തുതകളില്‍ കേന്ദ്രീകരിച്ചാണ് മുന്നോട്ടു പോകുന്നത്. സാമ്പത്തിക വളര്‍ച്ചയിലൂടെയും വികസന അവസരങ്ങളിലൂടെയും കമ്യൂണിറ്റികളെ ശാക്തീകരിക്കുക, ഉത്തരവാദിത്ത യാത്രയെ പ്രോത്സാഹിപ്പിക്കുക, സാംസ്‌കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവയാണത്.
യുഎന്‍ ഡബ്‌ളിയുടിഒ അഫിലിയേഷനിലൂടെ, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള സംഭാവനകള്‍ വര്‍ധിപ്പിക്കാന്‍ തയ്യാറാണെന്നും കമ്പനി മേധാവികള്‍ വ്യക്തമാക്കി.