സാമ്പത്തിക തട്ടിപ്പ് തടയാന്‍ എഐ ഉപയോഗം വേണം; കമ്പനികളോട് ട്രായ്

  • മിക്ക കമ്പനികളും ഇപ്പോള്‍ എഐ സാങ്കേതികവിദ്യ പല ഡിപ്പാര്‍ട്ട്‌മെന്റുകളിലും ഉപയോഗിക്കുന്നുണ്ട്.

Update: 2023-03-28 09:19 GMT

മുംബൈ: രാജ്യത്ത് വര്‍ധിച്ചുവരുന്ന സാമ്പത്തിക തട്ടിപ്പ് തടയുന്നതിനായി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം കൂടി ഉള്‍പ്പെടുത്തണമെന്ന് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ട്രായ്. 2023 മെയ് 1-നകം ഇതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാണ് നിര്‍ദ്ദേശം.

എഐ സാങ്കേതികവിദ്യ ടെലികോം കമ്പനികളെ ഇത്തരം വ്യാജ സന്ദേശങ്ങള്‍ പരിശോധിക്കുന്നതിനും അവയെ തടയുന്നതിനും പ്രാപ്ത്തമാക്കും. ''ഈ വിപത്തിനെ തടയാന്‍ സാങ്കേതികവിദ്യ ഉടന്‍ നടപ്പിലാക്കാന്‍ ഞങ്ങള്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചയിലൊരിക്കല്‍ ഞങ്ങള്‍ അതിന്റെ പുരോഗതി അവലോകനം ചെയ്യും, ''ട്രായ് ചെയര്‍മാന്‍ പി ഡി വഗേല പറഞ്ഞു.

ടെലികോം മാധ്യമമായ ലോക്കല്‍ സര്‍ക്കിള്‍ നടത്തിയ സര്‍വേ പ്രകാരം, രാജ്യത്തെ 66% മൊബൈല്‍ ഉപയോക്താക്കള്‍ക്കും പ്രതിദിനം കുറഞ്ഞത് മൂന്ന് അസ്വാസ്ഥ്യമുള്ള കോളുകളെങ്കിലും ലഭിക്കുന്നത് തുടരുന്നു, അവയില്‍ മിക്കതും വ്യക്തിഗത മൊബൈല്‍ നമ്പറുകളില്‍ നിന്നാണ്.

Tags:    

Similar News