ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കാറുകള്‍ നിര്‍മ്മിക്കാന്‍ ടാറ്റയുടെ പുതിയ പ്ലാന്റോ?

  • തമിഴ്നാട്ടില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന 1 ബില്യണ്‍ ഡോളറിന്റെ പ്ലാന്റിലാണ് ജെഎല്‍ആര്‍ കാറുകള്‍ നിര്‍മ്മിക്കുക
  • ഏത് ജെഎല്‍ആര്‍ മോഡലുകളാണ് ഫാക്ടറിയില്‍ നിര്‍മിക്കുകയെന്ന് വ്യക്തമല്ല
  • 2008-ല്‍ ജെഎല്‍ആറിനെ ഏറ്റെടുത്ത ടാറ്റ മോട്ടോഴ്സ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല

Update: 2024-04-18 11:14 GMT

ടാറ്റ മോട്ടോഴ്സ് ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന 1 ബില്യണ്‍ ഡോളറിന്റെ പ്ലാന്റില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) ആഡംബര കാറുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.

ടാറ്റ മോട്ടോഴ്സ് മാര്‍ച്ചില്‍ തമിഴ്നാട്ടില്‍ ഒരു പുതിയ പ്ലാന്റില്‍ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഏതൊക്കെ മോഡലുകളാണ് അവിടെ നിര്‍മ്മിക്കുകയെന്ന് വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.

എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടില്ല. ഏത് ജെഎല്‍ആര്‍ മോഡലുകളാണ് ഫാക്ടറിയില്‍ നിര്‍മിക്കുകയെന്ന് വ്യക്തമല്ല.

2008-ല്‍ ജെഎല്‍ആറിനെ ഏറ്റെടുത്ത ടാറ്റ മോട്ടോഴ്സ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

Tags:    

Similar News