402 മെഗാവാട്ട് വിന്‍ഡ് എനര്‍ജി ഓര്‍ഡറുകള്‍ സ്വന്തമാക്കി സുസ്ലോണ്‍

  • 402 മെഗാവാട്ട് വിന്‍ഡ് എനര്‍ജി പ്രോജക്ടുകളുടെ വികസനത്തിന് പുതിയ ഓര്‍ഡറുകള്‍ ലഭിച്ചു
  • സുസ്ലോണ്‍ കാറ്റാടി യന്ത്രങ്ങള്‍ വിതരണം ചെയ്യുകയും അടിത്തറ, ഉദ്ധാരണം, കമ്മീഷന്‍ ചെയ്യല്‍ എന്നിവ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യും
  • കമ്മീഷനിംഗിന് ശേഷം സമഗ്രമായ പ്രവര്‍ത്തനങ്ങളും പരിപാലന സേവനങ്ങളും സുസ്ലോണ്‍ ഏറ്റെടുക്കും

Update: 2024-05-22 11:10 GMT

ജുനൈപ്പര്‍ ഗ്രീന്‍ എനര്‍ജിയില്‍ നിന്ന് 402 മെഗാവാട്ട് വിന്‍ഡ് എനര്‍ജി പ്രോജക്ടുകളുടെ വികസനത്തിന് പുതിയ ഓര്‍ഡറുകള്‍ ലഭിച്ചതായി റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് പ്രൊവൈഡര്‍ സുസ്ലോണ്‍ ഗ്രൂപ്പ് ബുധനാഴ്ച അറിയിച്ചു. രാജസ്ഥാനിലെ ഫത്തേഗഡിലുള്ള സുസ്ലോണ്‍ നിര്‍ദിഷ്ട സൈറ്റില്‍ രണ്ട് പദ്ധതികള്‍ക്കുമായി ഹൈബ്രിഡ് ലാറ്റിസ് ട്യൂബുലാര്‍ (എച്ച്എല്‍ടി) ടവറും 3 മെഗാവാട്ട് റേറ്റഡ് ശേഷിയുമുള്ള മൊത്തം 134 വിന്‍ഡ് ടര്‍ബൈന്‍ ജനറേറ്ററുകള്‍ (ഡബ്ല്യുടിജി) സുസ്ലോണ്‍ സ്ഥാപിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

കരാറിന്റെ ഭാഗമായി, സുസ്ലോണ്‍ കാറ്റാടി യന്ത്രങ്ങള്‍ വിതരണം ചെയ്യുകയും അടിത്തറ, ഉദ്ധാരണം, കമ്മീഷന്‍ ചെയ്യല്‍ എന്നിവ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യും.

കമ്മീഷനിംഗിന് ശേഷം സമഗ്രമായ പ്രവര്‍ത്തനങ്ങളും പരിപാലന സേവനങ്ങളും സുസ്ലോണ്‍ ഏറ്റെടുക്കും.

ജൂനൈപ്പര്‍ ഗ്രീന്‍ എനര്‍ജി സുസ്ലോണിന്റെ ദീര്‍ഘകാല, ആവര്‍ത്തിച്ചുള്ള ഉപഭോക്താവാണ്. അവരുമായി വീണ്ടും പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്ന് സുസ്ലോണ്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ഗിരീഷ് തന്തി പ്രസ്താവനയില്‍ പറഞ്ഞു.

ഈ പദ്ധതികളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി, ഹരിത ഊര്‍ജ്ജം ഉപയോഗിച്ച് സംസ്ഥാനത്തെ ജനങ്ങളെ സേവിക്കാനുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി എഫ്ഡിആര്‍ഇ (ഫേം ആന്‍ഡ് ഡിസ്പാച്ചബിള്‍ റിന്യൂവബിള്‍ എനര്‍ജി) ഹൈബ്രിഡ്, മര്‍ച്ചന്റ് പ്രോജക്റ്റുകള്‍ക്ക് കീഴിലാണ് നല്‍കുന്നത്. ഈ പദ്ധതികള്‍ക്ക് 3.31 ലക്ഷം വീടുകള്‍ക്ക് വൈദ്യുതി നല്‍കാനും പ്രതിവര്‍ഷം 13.07 ലക്ഷം ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ തടയാനും കഴിയും.

സുസ്ലോണിന്റെ സമാനതകളില്ലാത്ത സാങ്കേതികവിദ്യയും സമഗ്രമായ ഇപിസി കഴിവുകളും ചെലവ് കുറഞ്ഞ, ഇന്ത്യയില്‍ നിര്‍മ്മിച്ച പുനരുപയോഗ ഊര്‍ജ്ജ പരിഹാരങ്ങളിലൂടെ സുസ്ഥിര ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള കമ്പനിയുടെ കാഴ്ചപ്പാട് നിറവേറ്റാന്‍ സഹായിക്കുമെന്ന് ജൂനിപ്പര്‍ ഗ്രീന്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നരേഷ് മന്‍സുഖാനി പറഞ്ഞു.

Tags:    

Similar News