നോയിഡ പദ്ധതിയില്‍ 250 കോടി രൂപ നിക്ഷേപിക്കാന്‍ സണ്‍ഡ്രീം ഗ്രൂപ്പ്

  • ആന്തൂറിയം ബിസിനസ് പാര്‍ക്കില്‍ 25025 സാമ്പത്തിക വര്‍ഷത്തില്‍ 250 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു
  • സെക്ടര്‍ 73ല്‍ സ്ഥിതി ചെയ്യുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കമ്പനി ഇതിനകം 250 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്
  • പദ്ധതിയുടെ ആകെ ചെലവ് 522 കോടി രൂപയാണ്

Update: 2024-04-20 08:14 GMT

റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സണ്‍ഡ്രീം ഗ്രൂപ്പ് തങ്ങളുടെ നോയിഡ ആസ്ഥാനമായുള്ള പ്രോജക്റ്റ് ആന്തൂറിയം ബിസിനസ് പാര്‍ക്കില്‍ 25025 സാമ്പത്തിക വര്‍ഷത്തില്‍ 250 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു.

സെക്ടര്‍ 73ല്‍ സ്ഥിതി ചെയ്യുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കമ്പനി ഇതിനകം 250 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.

പുതുതായി പ്രഖ്യാപിച്ച നിക്ഷേപം ആദ്യഘട്ട നിക്ഷേപത്തേക്കാള്‍ കൂടുതലാണെന്നും രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതായും പ്രസ്താവനയില്‍ പറയുന്നു. പദ്ധതിയുടെ ആകെ ചെലവ് 522 കോടി രൂപയാണ്.

അസാധാരണമായ പ്രോജക്ടുകള്‍ ചെയ്യുന്നതിനുള്ള കമ്പനിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ സുപ്രധാന നിക്ഷേപം. രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണം നോയിഡയിലെ ഐതിഹാസിക പദ്ധതികള്‍ ക്യൂറേറ്റ് ചെയ്യുന്നതില്‍ മറ്റൊരു നാഴികക്കല്ല് അടയാളപ്പെടുത്തുന്നുവെന്ന് സണ്‍ഡ്രീം ഗ്രൂപ്പ് സിഇഒ ഹര്‍ഷ് ഗുപ്ത പറഞ്ഞു.

20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ആന്തൂറിയം ബിസിനസ് പാര്‍ക്ക് ഓഫീസ് സ്ഥലങ്ങള്‍ക്കായി ആഡംബരവും ലോകോത്തരവുമായ അടിസ്ഥാന സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി കമ്പനി അറിയിച്ചു.

അത്യാധുനിക എഐ റെഡി ടെക്‌നോളജി ഉപയോഗിച്ച് കെട്ടിടം സജ്ജീകരിച്ചിരിക്കുന്നു. ഇത് അടുത്ത തലമുറയിലെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു. കൂടാതെ, പ്രോജക്റ്റില്‍ ജോലി-വിശ്രമ സന്തുലിതാവസ്ഥയ്ക്കുള്ള മികച്ച ഇടവും ഉള്‍പ്പെടുത്തിയിരിക്കുന്നതായി കമ്പനി പറഞ്ഞു.

നോയിഡ പദ്ധതിയില്‍ 250 കോടി രൂപ നിക്ഷേപിക്കുമെന്ന് സണ്‍ഡ്രീം ഗ്രൂപ്പ്

Tags:    

Similar News