ഏപ്രില്‍-ജൂണ്‍ പാദം: 2,771 കോടി രൂപ അറ്റാദായം നേടി ജിന്‍ഡാല്‍ സ്റ്റീല്‍

ഡെല്‍ഹി: ജൂണില്‍ അവസാനിച്ച പാദത്തില്‍ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിന്റെ (ജെഎസ്പിഎല്‍) കണ്‍സോളിഡേറ്റഡ് അറ്റാദായം 2,770.88 കോടി രൂപയായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി വര്‍ധനയാണുണ്ടായിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. മുന്‍ സാമ്പത്തികവര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ആകെ ലാഭം 14.25 കോടി രൂപയായിരുന്നുവെന്നും ബിഎസ്ഇ ഫയലിംഗില്‍ ജെഎസ്പിഎല്‍ അധികൃതര്‍ അറിയിച്ചു. ഇക്കഴിഞ്ഞ പാദത്തില്‍ 13,069.17 കോടി രൂപയാണ് കമ്പനിയുടെ ആകെ വരുമാനം. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 10,643.17 കോടി രൂപയായിരുന്നു വരുമാനം. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 10,566.64 കോടി […]

Update: 2022-07-16 05:12 GMT

ഡെല്‍ഹി: ജൂണില്‍ അവസാനിച്ച പാദത്തില്‍ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിന്റെ (ജെഎസ്പിഎല്‍) കണ്‍സോളിഡേറ്റഡ് അറ്റാദായം 2,770.88 കോടി രൂപയായി.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി വര്‍ധനയാണുണ്ടായിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. മുന്‍ സാമ്പത്തികവര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ആകെ ലാഭം 14.25 കോടി രൂപയായിരുന്നുവെന്നും ബിഎസ്ഇ ഫയലിംഗില്‍ ജെഎസ്പിഎല്‍ അധികൃതര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ പാദത്തില്‍ 13,069.17 കോടി രൂപയാണ് കമ്പനിയുടെ ആകെ വരുമാനം. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 10,643.17 കോടി രൂപയായിരുന്നു വരുമാനം.

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 10,566.64 കോടി രൂപയായിരുന്നു ചെലവെന്നും മുന്‍വര്‍ഷം ഇതേ പാദത്തില്‍ 7233.55 കോടി രൂപയായിരുന്നു ചെലവെന്നും ബിഎസ്ഇ ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി.

കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ വിഭാഗത്തില്‍ അഡീഷണല്‍ ഡയറക്ടര്‍മാരായി രാംകുമാര്‍ രാമസ്വാമി, സുനില്‍ കുമാര്‍ അഗര്‍വാള്‍ എന്നിവരെ ഉടന്‍ നിയമിക്കുന്നതിനും കമ്പനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കി.

ഒപി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ഭാഗമായ ജെഎസ്പിഎല്ലിന് സ്റ്റീല്‍, പവര്‍, മൈനിംഗ് മേഖലകളില്‍ വിവിധ രാജ്യങ്ങളിലായി 90,000 കോടി രൂപയുടെ നിക്ഷേപമുണ്ട്.

Tags:    

Similar News