എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന്റെ പുതിയ എംഡിയും സിഇഒയും ആയി നവീന്‍ ചന്ദ്ര ഝാ

  • എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന്റെ പുതിയ എംഡിയും സിഇഒയുമായി ചുമതലയേറ്റ് നവീന്‍ ചന്ദ്ര ഝാ
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നാമനിര്‍ദ്ദേശം ചെയ്ത ഝാ, കിഷോര്‍ കുമാര്‍ പോലുദാസുവിന്റെ പിന്‍ഗാമിയായി
  • ഝാ 1994 മുതല്‍ എസ്ബിഐയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു

Update: 2024-06-26 13:13 GMT

എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി നവീന്‍ ചന്ദ്ര ഝായെ നിയമിച്ചു.

മാതൃസ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നാമനിര്‍ദ്ദേശം ചെയ്ത ഝാ, കിഷോര്‍ കുമാര്‍ പോലുദാസുവിന്റെ പിന്‍ഗാമിയായി.

എസ്എംഇ ക്രെഡിറ്റ്, എച്ച്ആര്‍, അഡ്മിനിസ്‌ട്രേഷന്‍, റീട്ടെയില്‍ ബാങ്കിംഗ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബ്രാഞ്ച് മാനേജ്മെന്റ്, ക്രെഡിറ്റ്, റിസ്‌ക് മാനേജ്മെന്റ് എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്ന ഝാ 1994 മുതല്‍ എസ്ബിഐയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.

തന്റെ പുതിയ റോളില്‍, കമ്പനിയുടെ മൊത്ത ബിസിനസ്സ് തന്ത്രം, പ്രവര്‍ത്തനങ്ങള്‍, ബജറ്റിംഗ്, തന്ത്രപരമായ വളര്‍ച്ച എന്നിവയ്ക്ക് അദ്ദേഹം ഉത്തരവാദിയായിരിക്കും.

2009ല്‍ സ്ഥാപിതമായ എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് 2011ല്‍ 17 ശാഖകളില്‍ നിന്ന് രാജ്യത്തുടനീളമുള്ള 143 ശാഖകളായി വളര്‍ന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍, ഗ്രോസ് റൈറ്റ് പ്രീമിയം 17% വര്‍ദ്ധനവോടെ 12,731 കോടി രൂപയായി.

Tags:    

Similar News