14 നഗരങ്ങളിലെ ഭവന വില്‍പ്പനയില്‍ 7% വളര്‍ച്ച

  • പുതിയ അവതരണങ്ങളില്‍ 18 % ഇടിവ്
  • ഭവന വില്‍പ്പനയില്‍ പൂനെ മുന്നില്‍

Update: 2023-04-18 09:45 GMT
growth in urban housing sales
  • whatsapp icon

രാജ്യത്തെ ഭവന വില്‍പ്പന 2023ന്‍റെ ആദ്യപാദത്തില്‍ ഉണര്‍വ് പ്രകടമാക്കിയെന്ന് ഡാറ്റാ വിശകലന സ്ഥാപനമായ പ്രോപ്പ് ഇക്വിറ്റിയുടെ റിപ്പോര്‍ട്ട്. പ്രധാനപ്പെട്ട 14 നഗരങ്ങളിലെ ഭവന വില്‍പ്പന 7 ശതമാനം വളര്‍ച്ചയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. പശ്ചാത്തല സൗകര്യ വികസനം, സര്‍ക്കാര്‍ നയങ്ങള്‍, പുതിയ അവതരണങ്ങള്‍ വര്‍ധിച്ചത് തുടങ്ങി നിരവധി കാരണങ്ങള്‍ ഭവന വില്‍പ്പനയിലെ ഉയര്‍ച്ചയ്ക്ക് കാരണമായി.

കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ മുന്നിലെത്തിയിട്ടുള്ളത് പൂനെ, താനെ, ഹൈദരാബാദ് നഗരങ്ങളാണ്. 25,536 ഭവന യൂണിറ്റുകളാണ് ജനുവരി-മാർച്ച് കാലയളവില്‍ പൂനെയില്‍ വിറ്റഴിക്കപ്പെട്ടത്. മൊത്തം 14 നഗരങ്ങളിലെ വില്‍പ്പനയുടെ 21 ശതമാനമാണിത്.

പുതിയ ഭവന യൂണിറ്റുകളുടെ കഴിഞ്ഞ പാദത്തില്‍ ഇടിവുണ്ടായെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കോവിഡ് 19 -ന്‍റെ കടന്നുവരവോടെയാണ് ഈ പ്രവണത പ്രകടമായി തുടങ്ങിയത്. മുന്‍പത്തെ സ്റ്റോക്കുകള്‍ വിറ്റഴിക്കപ്പെടുന്നതാണ് ഇതിന് കാരണമെന്നും വിലയിരുത്തപ്പെട്ടുന്നു. 2022 ആദ്യ പാദത്തില്‍ 113491 പുതിയ യൂണിറ്റുകളുടെ അവതരണം നടന്ന സ്ഥാനത്ത് 2023  ആദ്യ പാദത്തില്‍ നടന്നത് 93,600 യൂണിറ്റുകളുടെ അവതരണം മാത്രം.18 ശതമാനത്തിന്‍റെ ഇടിവ്.

നിലവിലെ വിപണി സാഹചര്യങ്ങള്‍, വിതരണ ശൃംഖലയിലെ വെല്ലുവിളികള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ കാലതാമസം എന്നിവയെല്ലാം പുതിയ അവതരണങ്ങളിലെ ഇടിവിന് കാരണമായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ പാദത്തിലെ വില്‍പ്പന പുതിയ അവതരണങ്ങളേക്കാള്‍ 32 % അധികമാണ്. 

Tags:    

Similar News