റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് 5000 കോടി രൂപ സമാഹരിക്കുന്നു

  • സ്ഥാപന നിക്ഷേപകരില്‍ നിന്നായിരിക്കും സമാഹരണം
  • ഓഹരി വില്പനയിലൂടെ ധനസമാഹരണം പൂര്‍ത്തിയാക്കും
  • ദക്ഷിണേന്ത്യയില്‍ കമ്പനിക്ക് മികച്ച സാന്നിധ്യമുണ്ട്

Update: 2024-06-22 11:53 GMT

രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് 5000 കോടി രൂപ സമാഹരിക്കുന്നു. സ്ഥാപന നിക്ഷേപകരില്‍ നിന്നായിരിക്കും സമാഹരണം എന്ന് കമ്പനി അറിയിച്ചു. ഓഹരി വില്പനയിലൂടെ ധനസമാഹരണം പൂര്‍ത്തിയാക്കും. ദക്ഷിണേന്ത്യയില്‍ കമ്പനിക്ക് മികച്ച സാന്നിധ്യമുണ്ട്.

ഓഹരികള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ കമ്പനിയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള പ്രസ്റ്റീജ് ഹോസ്പിറ്റാലിറ്റി വെഞ്ച്വേഴ്സ് വഴി ഹോസ്പിറ്റാലിറ്റി വിഭാഗത്തിന്റെ ആസ്തികള്‍ വില്‍ക്കാനും പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് ബോര്‍ഡ് അംഗീകാരം നല്‍കി. ഹോസ്പിറ്റാലിറ്റി ആസ്തികളുടെ ധനസമ്പാദനത്തിനായി മേല്‍നോട്ടം വഹിക്കുന്നതിന് ബോര്‍ഡ് ഒരു ഉപസമിതി രൂപീകരിച്ചു. ഹോസ്പിറ്റാലിറ്റി ബിസിനസിന്റെ ലിസ്റ്റിംഗിനായി ജെഎം ഫിനാന്‍ഷ്യല്‍, ജെപി മോര്‍ഗന്‍, സിഎല്‍എസ്എ എന്നിവരെ ബാങ്കര്‍മാരായി തിരഞ്ഞെടുത്തു.

2024 സാമ്പത്തിക വര്‍ഷത്തിലെ പ്രസ്റ്റീജ് എസ്റ്റേറ്റ്‌സിന്റെ അറ്റാദായം മുന്‍വര്‍ഷത്തെ 941.8 കോടി രൂപയില്‍ നിന്ന് 1,374.1 കോടി രൂപയായി ഉയര്‍ന്നു. ഈ കാലയളവിലെ കമ്പനിയുടെ മൊത്തം വരുമാനം 9,425.3 കോടി രൂപയായി ഉയര്‍ന്നു. നിലവില്‍ പ്രസ്റ്റീജ് ഗ്രൂപ്പ് ഏകദേശം 190 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള 300 പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Tags:    

Similar News