46 ട്രെയിനുകളിലായി 92 ജനറല്‍ കോച്ചുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ റെയില്‍വേ

  • വിവിധ ട്രെയിനുകളില്‍ തിരക്കേറിയതിനെ തുടര്‍ന്നാണ് റെയില്‍വേയുടെ തീരുമാനം
  • അധിക കോച്ചുകള്‍ ചേര്‍ത്ത ട്രെയിനുകളുടെ ഒരു ലിസ്റ്റ് റെയില്‍വേ പുറത്തിറക്കി
  • ഈ അധിക കോച്ചുകള്‍ യാത്രയില്‍ പൊതുജനങ്ങള്‍ക്ക് വളരെയധികം ആശ്വാസം നല്‍കുമെന്ന് മന്ത്രാലയം പറഞ്ഞു

Update: 2024-07-12 15:23 GMT

വിവിധ ട്രെയിനുകളില്‍ തിരക്കേറിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കായി 46 ദീര്‍ഘദൂര ട്രെയിനുകളില്‍ 92 ജനറല്‍ കാറ്റഗറി കോച്ചുകള്‍ അനുവദിച്ചതായി റെയില്‍വേ വെള്ളിയാഴ്ച അറിയിച്ചു.

കൂടുതല്‍ ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയിടുന്നതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 46 ട്രെയിനുകളില്‍ 92 പുതിയ ജനറല്‍ കാറ്റഗറി കോച്ചുകള്‍ സ്ഥാപിച്ചതായും അതിനായി മറ്റ് 22 ട്രെയിനുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. അധിക കോച്ചുകള്‍ ചേര്‍ത്ത ട്രെയിനുകളുടെ ഒരു ലിസ്റ്റ് റെയില്‍വേ പുറത്തിറക്കി.

15634/15633 ഗുവാഹത്തി-ബിക്കാനീര്‍ എക്‌സ്പ്രസ്, 15631/15632 ഗുവാഹത്തി-ബാര്‍മര്‍ എക്‌സ്പ്രസ്, 15647/15648 ഗുവാഹത്തി-ലോകമാന്യ തിലക് എക്‌സ്പ്രസ്, 15651/15652 ഗുവാഹത്തി ജമ്മു താവി എക്‌സ്പ്രസ്, 11301/11302 മുംബൈ ബെംഗളൂരു ഉദയന്‍ എക്‌സ്പ്രസ്, 12111/12112 മുംബൈ-അമരാവതി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവ ഇതിലുള്‍പ്പെടുന്നു.

ഈ അധിക കോച്ചുകള്‍ യാത്രയില്‍ പൊതുജനങ്ങള്‍ക്ക് വളരെയധികം ആശ്വാസം നല്‍കുമെന്ന് മന്ത്രാലയം പറഞ്ഞു.

Tags:    

Similar News