രാജ്യത്തിന്റെ പവര്‍ ഡിമാന്‍ഡ് 400 ജിഗാവാട്ടിലെത്തും

  • ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത 260 ജിഗാവാട്ടാണെന്ന് പവര്‍ സെക്രട്ടറി
  • മണ്‍സൂണ്‍ ആരംഭിച്ചതിനാല്‍ ഇപ്പോള്‍ വൈദ്യുതി ആവശ്യകത കുറയുന്നു

Update: 2024-07-02 08:13 GMT

2031-32 ആകുമ്പോഴേക്കും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന പവര്‍ ഡിമാന്‍ഡ് പ്രതീക്ഷിക്കുന്ന 384 ജിഗാവാട്ട് എന്ന നാഴികക്കല്ലിനെ മറികടക്കുമെന്നും 400 ജിഗാവാട്ട് എന്ന പുതിയ തലം പോലും കടക്കുമെന്നും പവര്‍ സെക്രട്ടറി പങ്കജ് അഗര്‍വാള്‍ പറഞ്ഞു.

സിഐഐ-സ്മാര്‍ട്ട് മീറ്ററിംഗ് കോണ്‍ഫറന്‍സില്‍ സംസാരിച്ച അദ്ദേഹം, മെയ് മാസത്തില്‍ പരമാവധി വൈദ്യുതി ആവശ്യം ഇതിനകം 250 ജിഗാവാട്ടിലെത്തിയതായി പറഞ്ഞു.

'കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ചില സംസ്ഥാനങ്ങളില്‍ വൈദ്യുതി ആവശ്യകത വര്‍ധിച്ചതുപോലെ, ആവശ്യം 384 ജിഗാവാട്ടില്‍ എത്തും, 2031-32 ആകുമ്പോഴേക്കും അത് 400 ജിഗാവാട്ടില്‍ എത്തും. ഇതിനായി നമുക്ക് 900 ജിഗാവാട്ട് സ്ഥാപിത (വൈദ്യുതി ഉല്‍പാദന) ശേഷി ഉണ്ടായിരിക്കണം.' അഗര്‍വാള്‍ പറഞ്ഞു.

ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത 260 ജിഗാവാട്ടാണ് എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. പ്രതീക്ഷിക്കുന്ന 260 ജിഗാവാട്ട് പീക്ക് ഡിമാന്‍ഡ് സെപ്റ്റംബറില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച സെക്രട്ടറി പറഞ്ഞു.

മണ്‍സൂണ്‍ ആരംഭിച്ചതിനാല്‍, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ന്ന വൈദ്യുതി ആവശ്യകത കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച 209 ജിഗാവാട്ടായിരുന്നു ഉയര്‍ന്ന വൈദ്യുതി ആവശ്യം.

Tags:    

Similar News