ഗുജറാത്ത് ഊർജ മേഖലയിൽ 17,690 കോടിയുടെ വമ്പൻ നിക്ഷേപവുമായി കെപി ഗ്രൂപ്പ്
- വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായിട്ടാണ് ധാരണാപത്രങ്ങൾ
- പദ്ധതികൾ 13,000 ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷ
- പുതിയ കരാറുകൾ സുസ്ഥിര വികസനത്തിനുള്ള പ്രതിബദ്ധത
സൂറത്ത് (ഗുജറാത്ത്): പുനരുപയോഗ ഊർജ മേഖലയിലെ പ്രമുഖരായ കെപി ഗ്രൂപ്പ് ഗുജറാത്തിൽ ഹരിത ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള വിവിധ പുനരുപയോഗ ഊർജ പദ്ധതികൾക്കായി 17,690 കോടി നിക്ഷേപിക്കുന്നതിനുള്ള രണ്ട് ധാരണാപത്രം ഒപ്പുവച്ചു.
ജനുവരി 10 മുതൽ 12 വരെ നടക്കാനിരിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്റെ പത്താം പതിപ്പിന് മുന്നോടിയായിട്ടാണ് ബുധനാഴ്ച ഗാന്ധിനഗറിൽ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലിന്റെയും മുതിർന്ന മന്ത്രിമാരുടെയും സാന്നിധ്യത്തിൽ ധാരണാപത്രങ്ങൾ ഒപ്പു വെച്ചത്.
ആദ്യ ധാരണാപത്രം അനുസരിച്ച് കെപി ഗ്രൂപ്പ് സംസ്ഥാനത്ത് ഒന്നിലധികം സ്ഥലങ്ങളിലായി 2,675 മെഗാവാട്ട് കാറ്റ്, സോളാർ, ഹൈബ്രിഡ് പവർ പദ്ധതികൾക്കായി 16,690 കോടി രൂപ നിക്ഷേപിക്കാൻ തീരുമാനമായി. ഈ പദ്ധതികൾ പ്രത്യക്ഷമായും പരോക്ഷമായും 13,000 ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, രണ്ടാം ധാരണാപത്രമനുസരിച്ച് 1000 കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്തു. അടുത്ത വർഷം പ്ലാന്റ് പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“ഗുജറാത്ത് സർക്കാരുമായി 2.6+ ജിഗാവാട്ട് സോളാർ, കാറ്റ്, ഹൈബ്രിഡ് പവർ പ്രോജക്ടുകൾക്കായി ധാരണാപത്രം ഒപ്പിടാൻ കഴിഞ്ഞത്തിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ ധാരണാപത്രങ്ങൾ സമ്പദ്‌വ്യവസ്ഥയെ ഡീകാർബണൈസ് ചെയ്യുന്നതിലൂടെയും ഫോസിൽ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെയും ഇന്ത്യയുടെ ഹരിത ഊർജ്ജ ഭാവിയെ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാനമായ മുന്നേറ്റം അടയാളപ്പെടുത്തുന്നു. കൂടാതെ, ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഈ സംരംഭങ്ങൾ സംസ്ഥാനത്ത് പ്രധാനപ്പെട്ട സാമ്പത്തിക ഉത്തേജകമായി ഉയർന്നുവരാൻ ഒരുങ്ങുകയാണ്," വികസനത്തെക്കുറിച്ച് അഭിപ്രായപ്പെട്ട കെപി ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ ഫാറൂക്ക് ജി പട്ടേൽ പറഞ്ഞു,
ധാരണാപത്രങ്ങളുടെ ഭാഗമായി കെപി ഗ്രൂപ്പ് കമ്പനിയായ കെപിഐ ഗ്രീൻ എനർജി ബറൂച്ചിൽ 1,000 കോടി രൂപ മുതൽമുടക്കിൽ 250 മെഗാവാട്ട് സോളാർ പാർക്കും കച്ചിൽ 800 കോടി രൂപ മുതൽമുടക്കിൽ 200 മെഗാവാട്ടിന്റെ സോളാർ പാർക്കും സ്ഥാപിക്കും. സുരേന്ദ്രനഗറിലും ഭാവ്‌നഗറിലും 250 മെഗാവാട്ട് വിൻഡ് പാർക്കിന് 1,875 കോടി രൂപയും. ബറൂച്ച്, ഭാവ്‌നഗർ, കച്ച് എന്നിവിടങ്ങളിൽ 500 മെഗാവാട്ട് ഹൈബ്രിഡ് പാർക്ക് എന്നിവയ്ക്ക് 5,500 കോടി രൂപയും കച്ചിലും ദേവഭൂമി ദ്വാരകയിലും 475 മെഗാവാട്ട് വിൻഡ് പാർക്ക് സ്ഥാപിക്കുന്നതിനായി 3,565 കോടി. രൂപയും നിക്ഷേപിക്കും. കൂടാതെ, കെ.പി.ഗ്രൂപ്പ് കച്ചിൽ 1,000 മെഗാവാട്ട് ഹൈബ്രിഡ് സോളാർ പാർക്കിനും 1,700 കോടി രൂപയും ബറൂച്ചിൽ ലോകോത്തര ഫാബ്രിക്കേഷൻ പ്ലാന്റിനായി 2,250 കോടി രൂപയും അനുവദിക്കും.
പുതിയ കരാറുകൾ സുസ്ഥിര വികസനത്തിനായുള്ള ഒരു പുതുക്കിയ പ്രതിബദ്ധതയെ അടയാളപ്പെടുത്തുകയും മുമ്പത്തെ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റ് പതിപ്പുകളിൽ നിന്ന് കെപി ഗ്രൂപ്പിന്റെ തുടർച്ചയായ വിജയത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കെപി ഗ്രൂപ്പ് ധാരണാപത്രങ്ങളിൽ ഏർപ്പെടുകയും ബറൂച്ച് ജില്ലയിലെ സോളാർ പാർക്കുകൾ ഉൾപ്പെടെ വിവിധ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
അടുത്തിടെ ഒപ്പുവെച്ച ധാരണാപത്രങ്ങൾ കെപിഐ ഗ്രീൻ എനർജിയുടെ സാമ്പത്തിക മുന്നേറ്റങ്ങളെ സൂക്ഷ്മമായി പിന്തുടരുന്നു, (2024 ജനുവരി 1 ലെ കണക്കനുസരിച്ച് 5,998 കോടി രൂപ വിപണി മൂലധനം കമ്പനിക്കുണ്ട്.) അടുത്തിടെ യോഗ്യതയുള്ള ഇൻസ്റ്റിറ്റ്യൂഷണൽ പ്ലെയ്‌സ്‌മെന്റ് (ക്യുഐപി) വഴി 300 കോടി രൂപ സമാഹരിച്ചിരുന്നു. 750 മെഗാവാട്ട് ഓർഡർ ബുക്ക് ഉള്ള കെപിഐ ഗ്രീൻ എനർജി 2025-ഓടെ 1 ജിഗാവാട്ടിലെത്തുകയെന്ന ലക്ഷ്യം മുന്നിൽ കാണുന്നുണ്ട്.