അറ്റാദായത്തില്‍ നേരിയ വര്‍ധനവോടെ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍

ഡെല്‍ഹി: പൊതുമേഖലാ സ്ഥാപനമായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ (പിഎഫ്സി) ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം നേരിയ വര്‍ധനവോടെ 4,579.53 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,554.98 കോടി രൂപയായിരുന്നു. പിഎഫ്സി പ്രോജക്ട്സ് ഊര്‍ജ കൈകാര്യ ആസ്തി കമ്പനിയാണ്. അവലോകന പാദത്തില്‍ മൊത്തവരുമാനം 18,544.04 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 18,970.39 കോടി രൂപയായിരുന്നു. കമ്പനിയുടെ ബോര്‍ഡ് യോഗത്തില്‍ 2022-23 വര്‍ഷത്തേക്ക് 10 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും […]

Update: 2022-08-12 09:27 GMT

ഡെല്‍ഹി: പൊതുമേഖലാ സ്ഥാപനമായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ (പിഎഫ്സി) ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം നേരിയ വര്‍ധനവോടെ 4,579.53 കോടി രൂപ രേഖപ്പെടുത്തി.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,554.98 കോടി രൂപയായിരുന്നു.

പിഎഫ്സി പ്രോജക്ട്സ് ഊര്‍ജ കൈകാര്യ ആസ്തി കമ്പനിയാണ്.

അവലോകന പാദത്തില്‍ മൊത്തവരുമാനം 18,544.04 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 18,970.39 കോടി രൂപയായിരുന്നു.

കമ്പനിയുടെ ബോര്‍ഡ് യോഗത്തില്‍ 2022-23 വര്‍ഷത്തേക്ക് 10 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 2.25 രൂപ ഇടക്കാല ലാഭവിഹിതം അനുവദിച്ചു. ആവശ്യമായ അംഗീകാരങ്ങള്‍ക്ക് വിധേയമായി ഊര്‍ജമേഖലയിലെ നിഷ്‌ക്രിയ ആസ്തികള്‍ ഏറ്റെടുക്കുന്നതിന പിഎഫ്സി പ്രോജക്ട്സില്‍ (പിപിഎല്‍) 50 കോടി രൂപയില്‍ കൂടാത്ത 50 ശതമാനം ഇക്വിറ്റി ഓഹരി പങ്കാളിത്തത്തിന്റെ സബ്സ്‌ക്രിപ്ഷനും ബോര്‍ഡ് അംഗീകാരം നല്‍കി.

Tags:    

Similar News