ജനുവരി-ജൂണ്‍ കാലയളവില്‍ പോര്‍ഷെ ഇന്ത്യയുടെ റീട്ടെയില്‍ വില്‍പ്പനയില്‍ 40% വളര്‍ച്ച

  • 2024 ന്റെ ആദ്യ പകുതി കമ്പനിക്ക് എക്കാലത്തെയും മികച്ചതാണ്
  • കയെന്‍, മകാന്‍ മോഡലുകളുടെ മികച്ച വില്‍പ്പനയാണ് കമ്പനി നേടിയത്
  • ഈ മോഡലുകള്‍ക്കായുള്ള ഡെലിവറി ഈ വര്‍ഷത്തിന്റെ നാലാം പാദം മുതല്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്

Update: 2024-07-24 16:12 GMT

ജനുവരി-ജൂണ്‍ കാലയളവില്‍ തങ്ങളുടെ റീട്ടെയില്‍ വില്‍പ്പന 40 ശതമാനം വര്‍ധിച്ച് 489 യൂണിറ്റായി ഉയര്‍ന്നതായി പോര്‍ഷെ ഇന്ത്യ അറിയിച്ചു. അവലോകന കാലയളവില്‍ കയെന്‍, മകാന്‍ മോഡലുകളുടെ മികച്ച വില്‍പ്പനയാണ് കമ്പനി നേടിയതെന്ന് ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാവ് പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയില്‍ ഒരു പോര്‍ഷെ സ്വന്തമാക്കാനുള്ള ഉപഭോക്താക്കളുടെ ആഗ്രഹം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2024 ന്റെ ആദ്യ പകുതി കമ്പനിക്ക് എക്കാലത്തെയും മികച്ചതാണെന്ന് കാണുന്നുവെന്ന് പോര്‍ഷെ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ മനോലിറ്റോ വുജിസിക് പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ പോര്‍ഷെയുടെ ഓരോ മോഡല്‍ ലൈനിലും ഉടനീളം വില്‍പ്പനയുടെ ദൃഢവും തുടര്‍ച്ചയായതുമായ വളര്‍ച്ചയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024 ന്റെ രണ്ടാം പകുതിയില്‍ കയെന്‍ ജിടിഎസ്, 911 സ്പോര്‍ട്സ് കൂപ്പെ, പനമേറ ജിടിഎസ് എന്നിങ്ങനെ മൂന്ന് ആവേശകരമായ പുതിയ മോഡലുകള്‍ ഇന്ത്യയില്‍ എത്തുമെന്ന് കമ്പനി അറിയിച്ചു.

ഈ മോഡലുകള്‍ക്കായുള്ള ഡെലിവറി ഈ വര്‍ഷത്തിന്റെ നാലാം പാദം മുതല്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

Tags:    

Similar News