കുതിപ്പിന് തയ്യാറെടുത്ത് പെയിന്റ്, കോട്ടിംഗ് വ്യവസായം

  • അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയുടെ വളര്‍ച്ച ഒരു ലക്ഷം കോടി കടക്കും
  • വാസ്തുവിദ്യാ വിഭാഗം ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നു
  • സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുമായി വ്യവസായം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു

Update: 2023-07-24 09:23 GMT

രാജ്യത്തെ പെയിന്റ്, കോട്ടിംഗ് വ്യവസായം വന്‍കുതിപ്പിന് ഒരുങ്ങുകയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയുടെ വളര്‍ച്ച ഒരു ലക്ഷം കോടി രൂപയോളം വരുമെന്നാണ് കണക്കാക്കുന്നതെന്ന് പ്രമുഖ പെയിന്റ് നിര്‍മ്മാണ കമ്പനിയായ അക്സോ നോബല്‍ ഇന്ത്യ പറഞ്ഞു.

കമ്പനിയുടെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍, പെയിന്റ്സ് ആന്‍ഡ് കോട്ടിംഗ് വ്യവസായത്തിന്റെ ഇപ്പോഴത്തെ വലുപ്പം ഏകദേശം 62,000 കോടി രൂപയാണെന്നാണ്.

പെയിന്റ്സ് ആന്‍ഡ് കോട്ടിംഗ് വ്യവസായം വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത്. വാസ്തുവിദ്യാ വിഭാഗമാണ് ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നത്. ബാക്കി വ്യാവസായിക മേഖലയിലേക്കാണ്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍, പെയിന്റ്സ് ആന്‍ഡ് കോട്ടിംഗ് വ്യവസായത്തിലെ അസംസ്‌കൃത വസ്തുക്കളുടെ വില മുമ്പുള്ള ഉയര്‍ന്ന നിരക്കില്‍നിന്നും അല്‍പ്പം കുറഞ്ഞതായി കമ്പനി പറയുന്നു. അസംസ്‌കൃത വസ്തുക്കള്‍ മൊത്തം ഇന്‍പുട്ട് ചെലവിന്റെ 55 ശതമാനം മുതല്‍ 60 ശതമാനം വരെ വരും. അതേസമയം ക്രൂഡിന്റെയും മറ്റ് അവശ്യ ഘടകങ്ങളുടെയും വില വ്യവസായത്തിന് മെച്ചപ്പെട്ട മാര്‍ജിനുകള്‍ക്ക് കാരണമായതായും കമ്പനി പറഞ്ഞു.

വരുമാന നിലവാരവും അടിസ്ഥാന സൗകര്യ വികസനവും പോലുള്ള ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെടുന്ന സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുമായി പെയിന്റ്, കോട്ടിംഗ് വ്യവസായം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ക്രൂഡ് വിലയിലെ ഏറ്റക്കുറച്ചിലുകള്‍, സാമ്പത്തിക അന്തരീക്ഷം, പണപ്പെരുപ്പ സമ്മര്‍ദ്ദം എന്നിവയില്‍ നിന്ന് വ്യവസായം ഉണ്ടാകാനിടയുള്ള അപകടസാധ്യതകള്‍ അഭിമുഖീകരിക്കുമ്പോള്‍, മൊത്തത്തിലുള്ള കാഴ്ചപ്പാട് പ്രതീക്ഷ നല്‍കുന്നതാണെന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യ പ്രതീക്ഷിക്കുന്ന ഇടത്തരം വളര്‍ച്ചാനിരക്ക് ആറ് മുതല്‍ ഏഴ് ശതമാനം വരെയാണെന്നാണ് വിലയിരുത്തല്‍. ഇതാണ് മേഖലയ്ക്ക് ശുഭാപ്തി വിശ്വാസം പകരുന്നത്.

നിലവിലെ ലെവലുകള്‍ നിലനിര്‍ത്തി വിപുലീകരിക്കുക, മാര്‍ക്കറ്റ് യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് ചെലവ് അടിസ്ഥാനം ക്രമീകരിക്കുക, പണമൊഴുക്ക് വര്‍ധിപ്പിക്കുക എന്നിവയില്‍ കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. പ്രവര്‍ത്തന മൂലധനം കുറയ്ക്കുക എന്നതിനും അവര്‍ പ്രാമുഖ്യം നല്‍കുന്നു. ഇവയിലെല്ലാംകൂടി മികച്ച മാര്‍ജിന്‍ കണ്ടെത്താനും കമ്പനി ശ്രമിക്കുകയാണെന്ന് അക്സോ നോബല്‍ പറഞ്ഞു.

Tags:    

Similar News