നവംബറില്‍ ഡീസല്‍ ഉപഭോഗം ഇടിഞ്ഞു

  • ദീപാവലി കാരണം വ്യാപക അവധി ഉണ്ടായിരുന്നത് ഡീസല്‍വില്‍പ്പന കുറച്ചതായി കണക്കുകള്‍
  • എന്നാല്‍ പെട്രോള്‍ ഉപഭോഗം വര്‍ധിച്ചു

Update: 2023-12-01 11:34 GMT

നവംബറില്‍ ഇന്ത്യയുടെ ഡീസല്‍ ഉപഭോഗം 7.5 ശതമാനം ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ഗതാഗത മേഖലയിലെ ഡിമാന്‍ഡ് ഇടിവും ദീപാവലിയുമായി ബന്ധപ്പെട്ട അവധിയും ഉഫഭോഗത്തെ ബാധിച്ചതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ 7.33 ദശലക്ഷം ടണ്ണായിരുന്ന ഡീസല്‍ ഉപഭോഗം ഈ വര്‍ഷം ഇതേ കാലയളവില്‍ 6.78 ദശലക്ഷം ടണ്ണായി കുറഞ്ഞു.

ട്രക്കര്‍മാര്‍ അവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ ദീപാവലി അവധിയെടുത്തത് ഉപഭോഗത്തെ ബാധിച്ചു. എന്നാല്‍ ഡിമാന്‍ഡ് ഈ മാസം തന്നെ പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ധനമാണ് ഡീസല്‍, മൊത്തം പെട്രോളിയം ഉല്‍പന്ന ഉപഭോഗത്തിന്റെ 40 ശതമാനവും ഇതാണ്. രാജ്യത്തെ മൊത്തം ഡീസല്‍ വില്‍പ്പനയുടെ 70 ശതമാനവും ഗതാഗത മേഖലയിലുമാണ്.

അതേസമയം വ്യക്തിഗത ചെറുവാഹനങ്ങളുടെ ഉപയോഗം ഈ കാലത്ത് വര്‍ധിച്ചു. മൂന്ന് കമ്പനികളുടെയും പട്രോള്‍ വില്‍പ്പന 7.5 ശതമാനം ഉയര്‍ന്ന് 2.86 ദശലക്ഷം ടണ്ണായി. കഴിഞ്ഞ രണ്ട് മാസങ്ങളായി ഇന്ധന ഉപഭോഗം പൊതുവെ കുറഞ്ഞുവരികയാണ്.

ഒക്ടോബര്‍ ആദ്യ പകുതിയില്‍ പെട്രോള്‍ ഡിമാന്‍ഡ് 9 ശതമാനവും ഡീസല്‍ വില്‍പ്പന 3.2 ശതമാനവും കുറഞ്ഞിരുന്നു. എന്നാല്‍ നവരാത്രി/ദുര്‍ഗാ പൂജ ആഘോഷത്തിന്റെ തുടക്കം ഈ പ്രവണതയെ മാറ്റാന്‍ സഹായിച്ചു. നവംബര്‍ ആദ്യ പകുതിയില്‍ ഡീസല്‍ ഡിമാന്‍ഡ് 12.1 ശതമാനം ഇടിഞ്ഞു. രണ്ടാം പകുതിയില്‍ അല്‍പ്പം വീണ്ടെടുത്തു.

ഒക്ടോബറിലെ 6.5 ദശലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസം ഡീസല്‍ വില്‍പ്പന 3.6 ശതമാനം ഉയര്‍ന്നു.

ജലസേചനത്തിനും വിളവെടുപ്പിനും ഗതാഗതത്തിനും ഇന്ധനം ഉപയോഗിക്കുന്ന കാര്‍ഷിക മേഖലയില്‍ മഴ കുറയുന്നതിനാല്‍ മണ്‍സൂണ്‍ മാസങ്ങളില്‍ ഡീസല്‍ വില്‍പ്പന കുറയും. കൂടാതെ, മഴ വാഹനങ്ങളുടെ ഗതാഗതം മന്ദഗതിയിലാക്കുന്നു.

ഇത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഡീസല്‍ ഉപഭോഗത്തില്‍ ഇടിവുണ്ടാക്കി. മണ്‍സൂണ്‍ അവസാനിച്ചതോടെ ഉപഭോഗം മാസംതോറും വര്‍ധിച്ചു.

ഏപ്രില്‍, മെയ് മാസങ്ങളില്‍ ഡീസല്‍ ഉപഭോഗം യഥാക്രമം 6.7 ശതമാനവും 9.3 ശതമാനവും കുതിച്ചുയര്‍ന്നു. കാര്‍ഷികമേഖലയിലെ ആവശ്യകത വര്‍ധിക്കുകയും വേനല്‍ക്കാലത്തെ ചൂടിനെ മറികടക്കാന്‍ കാറുകള്‍ എയര്‍ കണ്ടീഷനിംഗ് പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം ജൂണ്‍ രണ്ടാം പകുതിയില്‍ ഇത് കുറയാന്‍ തുടങ്ങി. ഒക്ടോബറില്‍ ഇടിവ് മാറിയെങ്കിലും നവംബറില്‍ വില്‍പ്പന വീണ്ടും കുറഞ്ഞു.

ജെറ്റ് ഇന്ധന (എടിഎഫ്) വില്‍പ്പന നവംബറില്‍ 6.1 ശതമാനം ഉയര്‍ന്ന് 620,000 ടണ്ണായി. എന്നാല്‍ ഇത് 2019 നവംബറിനേക്കാള്‍ 7.5 ശതമാനം കുറവായിരുന്നു. കാരണം എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും പകര്‍ച്ചവ്യാധിക്ക് ശേഷം പുനരാരംഭിച്ചിട്ടില്ല.

പ്രതിമാസം ജെറ്റ് ഇന്ധന വില്‍പ്പന 2023 ഒക്ടോബറിലെ 611,300 ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്‍ 1.4 ശതമാനം കൂടുതലാണ്.

പാചക വാതക വില്‍പ്പന നവംബറില്‍ 0.9 ശതമാനം കുറഞ്ഞ് 2.57 ദശലക്ഷം ടണ്ണായി. എല്‍പിജി ഉപഭോഗം 2021 നവംബറിനേക്കാള്‍ 6.9 ശതമാനം കൂടുതലും 2019 നവംബറിന് മുമ്പുള്ള കോവിഡിനേക്കാള്‍ 14 ശതമാനം കൂടുതലുമാണ്.

Tags:    

Similar News