പാചകവാതകത്തിന് വില കൂട്ടിയിട്ടും ഐഒസിക്ക് 1,992 കോടി രൂപ നഷ്ടം
ഡെല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് (ഐഒസി) ജൂണ്‍ പാദത്തില്‍ 1,992 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ അറ്റാദായം 5,941.37 കോടി രൂപയായിരുന്നുവെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1.55 ലക്ഷം കോടി രൂപയില്‍ നിന്ന് 2.51 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ ബാരലിന് ശരാശരി 109 ഡോളര്‍ ആയിരുന്നു. എന്നാല്‍ റീട്ടെയില്‍ […]
ഡെല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് (ഐഒസി) ജൂണ്‍ പാദത്തില്‍ 1,992 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി.
മുന്‍ വര്‍ഷം ഇതേ കാലയളവിലെ അറ്റാദായം 5,941.37 കോടി രൂപയായിരുന്നുവെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1.55 ലക്ഷം കോടി രൂപയില്‍ നിന്ന് 2.51 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ ബാരലിന് ശരാശരി 109 ഡോളര്‍ ആയിരുന്നു. എന്നാല്‍ റീട്ടെയില്‍ പമ്പ് നിരക്ക് ബാരലിന് 85-86 ഡോളറായി. പാദ അടിസ്ഥാനതതില്‍ രണ്ട് വര്‍ഷത്തിനിടയിലെ ആദ്യത്തെ നഷ്ടമാണിത്. 2021 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ബാരലിന് 6.58 ഡോളര്‍ എന്ന ഗ്രോസ് റിഫൈനിംഗ് മാര്‍ജിന്‍ (GRM) എന്നതിന് വിപരീതമായി ഓരോ ബാരല്‍ ക്രൂഡ് ഓയിലും ഇന്ധനമാക്കി മാറ്റുന്നതിലൂടെ ഐഓസി 31.81 ഡോളര്‍ നേടി.
ഏപ്രില്‍-ജൂണ്‍ കാലയളവില്‍ പെട്രോളിയം ഉത്പന്ന വില്‍പനയില്‍ ഐഒസി 1,052.78 കോടി രൂപയുടെ നികുതിക്ക് മുമ്പുള്ള നഷ്ടം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ ലാഭം 6,708.86 കോടി രൂപയായിരുന്നു. മുന്‍ പാദത്തില്‍ (ജനുവരി-മാര്‍ച്ച് 2022) 8,251.29 കോടി രൂപ നികുതിക്ക് മുമ്പുള്ള ലാഭം നേടിയിരുന്നു.
കൂടാതെ, പെട്രോകെമിക്കല്‍സ് ബിസിനസില്‍ നിന്നുള്ള വരുമാനം 2021 ഒന്നാം പാദിത്തിലെ 1,737.82 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 269.26 കോടി രൂപയായി കുറഞ്ഞു. വില്‍പന 22.5 ശതമാനം വര്‍ധിച്ച് 23 ദശലക്ഷം ടണ്ണിലേക്കും എത്തിയിട്ടും നഷ്ടം സംഭവിച്ചു.