നോക്കിയക്ക് മങ്ങലേല്‍പ്പിച്ച് പുതിയ ചുവട് വയ്പ്പുമായി എച്ച്എംഡി സ്മാര്‍ട്ട്ഫോണുകള്‍

  • നോക്കിയ സ്മാര്‍ട്ട്ഫോണുകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ബ്രാന്‍ഡ് ലൈസന്‍സി എച്ച്എംഡി ഗ്ലോബല്‍
  • കമ്പനി കഴിഞ്ഞ ഓഗസ്റ്റില്‍ കരാര്‍ ഒപ്പിട്ടതായി എച്ച്എംഡി ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു
  • എച്ച്എംഡി നിലവില്‍ വളര്‍ന്നു വരികയാണ്

Update: 2024-07-25 16:58 GMT

ജനപ്രിയമായ നോക്കിയ സ്മാര്‍ട്ട്ഫോണുകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ബ്രാന്‍ഡ് ലൈസന്‍സി എച്ച്എംഡി ഗ്ലോബല്‍. 2016-ല്‍ ആഗോള വിപണിയില്‍ പ്രവേശിച്ച സ്മാര്‍ട്ട്ഫോണ്‍ ബിസിനസ് കുറയ്ക്കാന്‍ ഫിന്‍ലാന്‍ഡ് ആസ്ഥാനമായ നോക്കിയയുമായി കമ്പനി കഴിഞ്ഞ ഓഗസ്റ്റില്‍ കരാര്‍ ഒപ്പിട്ടതായി എച്ച്എംഡി ചീഫ് എക്സിക്യൂട്ടീവ് ജീന്‍-ഫ്രാങ്കോയിസ് ബാരില്‍ പറഞ്ഞു.

എച്ച്എംഡി നിലവില്‍ വളര്‍ന്നു വരികയാണ്. നോക്കിയയില്‍ നിന്ന്, ഉപഭോക്താവില്‍ നിന്ന് അവര്‍ ബിസിനസ്സിലേക്കും സേവനങ്ങളിലേക്കും വളരെയധികം നീങ്ങുകയാണെന്ന് ബാരില്‍ പറഞ്ഞു. സ്മാര്‍ട്ട്ഫോണ്‍ മേഖലയില്‍ നോക്കിയയെ കുറയ്ക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒരു കരാറില്‍ ഒപ്പുവച്ചുവെന്നും തീര്‍ച്ചയായും ഞങ്ങള്‍ ഫീച്ചര്‍ ഫോണുകളില്‍ തുടരുമെന്നും കമ്പനി ടോപ്പ് എക്സിക്യൂട്ടീവ് പറഞ്ഞു.

വിന്‍ഡോസ് ഫോണിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മൈക്രോസോഫ്റ്റ് ഏറ്റെടുത്തതിനുശേഷം ആന്‍ഡ്രോയിഡ് സ്പെയ്സില്‍ നിലനില്‍ക്കുന്നതില്‍ നോക്കിയ പരാജയപ്പെട്ടതായി ബാരില്‍ പറഞ്ഞു.

Tags:    

Similar News