പൊതുമേഖലാ സ്ഥാപനങ്ങളുടെ അറ്റാദായം വര്‍ധിച്ചു, കൂടുതല്‍ ലാഭമുണ്ടാക്കിയ അഞ്ച് കമ്പനികള്‍ ഇവയാണ്

കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളുടെ (സിപിഎസ്ഇ) അറ്റാദായം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1.65 ലക്ഷം കോടി രൂപയായിരുന്നു. കൂടാതെ നഷ്ടത്തിൽ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളുടെ അറ്റ നഷ്ടം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 0.15 ലക്ഷം കോടി രൂപയായി കുറഞ്ഞു. തൊട്ടു മുന്‍പുള്ള 2020 -21 സാമ്പത്തിക വര്‍ഷത്തില്‍ 0.23 ലക്ഷം കോടി രൂപയുടെ അറ്റ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അറ്റ നഷ്ടത്തില്‍ 37.82 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്.

Update: 2023-01-04 06:50 GMT

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പൊതു മേഖല സ്ഥാപനങ്ങളുടെ അറ്റാദായം 50.87 ശതമാനം വര്‍ധിച്ച് 2.49 ലക്ഷം കോടി രൂപയായി. ഒഎന്‍ജിസി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, പവര്‍ ഗ്രിഡ്, എന്‍ടിപിസി, സെയില്‍ എന്നിവയാണ് ഇതില്‍ മികച്ച നേട്ടമുണ്ടാക്കിയ കമ്പനികളെന്ന് സര്‍ക്കാര്‍ സര്‍വെ വ്യക്തമാക്കുന്നു.

കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളുടെ (സിപിഎസ്ഇ) അറ്റാദായം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1.65 ലക്ഷം കോടി രൂപയായിരുന്നു. കൂടാതെ നഷ്ടത്തിൽ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളുടെ അറ്റ നഷ്ടം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 0.15 ലക്ഷം കോടി രൂപയായി കുറഞ്ഞു. തൊട്ടു മുന്‍പുള്ള 2020 -21 സാമ്പത്തിക വര്‍ഷത്തില്‍ 0.23 ലക്ഷം കോടി രൂപയുടെ അറ്റ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അറ്റ നഷ്ടത്തില്‍ 37.82 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്.

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്(ബിഎസ്എന്‍എല്‍), മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡ്(എംടിഎന്‍എല്‍), എയര്‍ ഇന്ത്യ അസ്സെറ്റ്‌സ് ഹോള്‍ഡിങ് ലിമിറ്റഡ്, ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സ് ലിമിറ്റഡ്, അലയന്‍സ് എയര്‍ ഏവിയേഷന്‍ ലിമിറ്റഡ് എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ട കമ്പനികള്‍. 2021 -22 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം 31.95 ലക്ഷം കോടി രൂപയായി. തൊട്ടു മുന്‍പുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഇത് 24.08 ലക്ഷം കോടി രൂപയായിരുന്നു. വരുമാനത്തില്‍ 32.65 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര പൊതു മേഖല കമ്പനികള്‍ പ്രഖ്യാപിച്ച ലാഭവിഹിതം 0.73 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 57.58 ശതമാനം ഉയര്‍ന്ന് 1.15 ലക്ഷം കോടി രൂപയായി. പെട്രോളിയം, ക്രൂഡ് ഓയില്‍, ഗതാഗതം, ലോജിസ്റ്റിക്‌സ് വിഭാഗത്തിലെ മുന്നേറ്റമാണ് വരുമാന വര്‍ധനക്ക് പിന്നിലെന്ന് സര്‍വേയില്‍ വ്യക്തമാക്കി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത വരുമാനത്തിന്റെ 69.08 ശതമാനവും പെട്രോളിയം(റിഫൈനിംഗ് , വിതരണം), ട്രേഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ്, ഊര്‍ജ ഉത്പാദനം എന്നി മേഖലകളില്‍ നിന്നുമായിരുന്നു. 

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഭാരത് ഒമാന്‍ റിഫൈനറീസ് ലിമിറ്റഡ്, ചെന്നൈ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവയാണ് കേന്ദ്രസര്‍ക്കാരിന് ഏറ്റവുമധികം വരുമാനം നല്‍കിയ മികച്ച അഞ്ചു കമ്പനികള്‍.

Tags:    

Similar News