മൊത്ത വില്‍പ്പനയില്‍ 10% വര്‍ധനയുമായി മാരുതി സുസുക്കി ഇന്ത്യ
- 2023-24 വര്‍ഷത്തില്‍, കമ്പനി 20 ലക്ഷം യൂണിറ്റുകളുടെ വാര്‍ഷിക മൊത്തം വില്‍പ്പനയെന്ന നാഴികക്കല്ല് പിന്നിട്ടു
- ആഭ്യന്തര വിപണിയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന കഴിഞ്ഞ മാസം 1,52,718 യൂണിറ്റായിരുന്നു
- പാസഞ്ചര്‍ വാഹന വില്‍പ്പന മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,32,763 യൂണിറ്റായിരുന്നു
മാര്‍ച്ചിലെ മാരുതി സുസുക്കി ഇന്ത്യയുടെ മൊത്തം വില്‍പന 10 ശതമാനം വര്‍ധിച്ച് 1,87,196 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ മാസത്തിലിത് 1,70,071 യൂണിറ്റുകളായിരുന്നു.
2023-24 വര്‍ഷത്തില്‍, കമ്പനി 20 ലക്ഷം യൂണിറ്റുകളുടെ വാര്‍ഷിക മൊത്തം വില്‍പ്പനയെന്ന നാഴികക്കല്ല് പിന്നിട്ടു.
മാര്‍ച്ചില്‍, പാസഞ്ചര്‍ വാഹനങ്ങളും ചെറു വാണിജ്യ വാഹനങ്ങളും ഒഇഎം (ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറര്‍) വില്‍പ്പനയും ഉള്‍പ്പെടെ ഡീലര്‍മാര്‍ക്കുള്ള മൊത്തം ആഭ്യന്തര അയയ്ക്കല്‍, മുന്‍വര്‍ഷത്തെ 1,39,952 യൂണിറ്റുകളെ അപേക്ഷിച്ച് 1,61,304 യൂണിറ്റായിരുന്നു. 15.26 ശതമാനമാണിതെന്ന് എംഎസ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.
ആഭ്യന്തര വിപണിയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന കഴിഞ്ഞ മാസം 1,52,718 യൂണിറ്റായിരുന്നു. പാസഞ്ചര്‍ വാഹന വില്‍പ്പന മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,32,763 യൂണിറ്റായിരുന്നു.
ആള്‍ട്ടോ, എസ്-പ്രസ്സോ മോഡലുകള്‍ ഉള്‍പ്പെടുന്ന മിനി-സെഗ്മെന്റ് കാറുകളുടെ വില്‍പ്പന 2023 മാര്‍ച്ചിലെ 11,582 യൂണിറ്റില്‍ നിന്ന് 11,829 യൂണിറ്റായി ഉയര്‍ന്നു.
എന്നാല്‍ ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂര്‍ എസ്, വാഗണ്‍ആര്‍ തുടങ്ങിയ കോംപാക്റ്റ് കാറുകളുടെ വില്‍പ്പന മുന്‍ വര്‍ഷം 71,832 യൂണിറ്റില്‍ നിന്ന് 69,844 യൂണിറ്റായി കുറഞ്ഞു.