ഖജനാവിനെ കൊള്ളയടിക്കുന്ന അടിസ്ഥാനസൗകര്യ പദ്ധതികൾ; അധികച്ചെലവ് 4.98 ലക്ഷം കോടി രൂപ
ഡെല്‍ഹി: അടിസ്ഥാന സൗകര്യ പദ്ധതികളായി കണക്കാക്കിയ 428 പദ്ധതികളില്‍ ഓരോന്നിനും 150 കോടി രൂപയോ അതില്‍ കൂടുതലോ നിക്ഷേപം അധികം ആവശ്യമായി വന്നതോടെ ചെലവ് 4.98 ലക്ഷം കോടി രൂപയിലധികമായതായി റിപ്പോര്‍ട്ടുകള്‍. 'സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇതില്‍ 150 കോടി രൂപയോ അതില്‍ കൂടുതലോ അധികമായി ചെലവ് വേണ്ട അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 1,559 പദ്ധതികളില്‍, 428 പദ്ധതികള്‍ക്ക് അധിക ചെലവ് വന്നതായും, കൂടാതെ 647 പദ്ധതികള്‍ വൈകുന്നതായുമാണ് റിപ്പോര്‍ട്ട്. […]
ഡെല്‍ഹി: അടിസ്ഥാന സൗകര്യ പദ്ധതികളായി കണക്കാക്കിയ 428 പദ്ധതികളില്‍ ഓരോന്നിനും 150 കോടി രൂപയോ അതില്‍ കൂടുതലോ നിക്ഷേപം അധികം ആവശ്യമായി വന്നതോടെ ചെലവ് 4.98 ലക്ഷം കോടി രൂപയിലധികമായതായി റിപ്പോര്‍ട്ടുകള്‍.
'സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇതില്‍ 150 കോടി രൂപയോ അതില്‍ കൂടുതലോ അധികമായി ചെലവ് വേണ്ട അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
1,559 പദ്ധതികളില്‍, 428 പദ്ധതികള്‍ക്ക് അധിക ചെലവ് വന്നതായും, കൂടാതെ 647 പദ്ധതികള്‍ വൈകുന്നതായുമാണ് റിപ്പോര്‍ട്ട്. ആകെയുള്ള 1559 പദ്ധതികളുടെ നടത്തിപ്പിന്റെ മൊത്തത്തിലുള്ള യഥാര്‍ത്ഥ ചെലവ് 21,73,907.11 കോടി രൂപയും, അവയുടെ പൂര്‍ത്തീകരണത്തിന് പ്രതീക്ഷിക്കുന്ന ചെലവ് 26,72,201.26 കോടി രൂപയുമാണ്. ഇത് മൊത്തത്തിലുള്ള ചെലവിനെക്കാള്‍ 4,98,294.15 കോടി (യഥാര്‍ത്ഥ ചെലവിന്റെ 22.92%), അധികമാണെന്നാണ്' 2022 ഏപ്രിലിലെ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ഈ പദ്ധതികള്‍ക്കായി ഇതുവരെ, അതായത് 2022 ഏപ്രില്‍ വരെ ചെലവായതായി റിപ്പോര്‍ട്ടില്‍ പറയുന്നത് 13,50,610.98 കോടി രൂപയാണ്. ഇത് പ്രതീക്ഷിക്കുന്ന ചെലവിന്റെ 50.54 ശതമാനമാണ്.
കാലതാമസം നേരിട്ട 647 പദ്ധതികളില്‍ 103 എണ്ണം 1 മുതല്‍ 12 മാസം വരെയാണ് കാലതാമസം നേരിട്ടിരിക്കുന്നത്. 111 എണ്ണം 13 മുതല്‍ 24 മാസത്തേക്ക് വൈകി. 314 പദ്ധതികള്‍ 25 മുതല്‍ 60 മാസവും, 119 പദ്ധതികള്‍ 61 മാസവും അതിനു മുകളിലുമായി വൈകിയിട്ടുണ്ട്.
കാലതാമസം നേരിട്ട ഈ 647 പദ്ധതികളിലെ ശരാശരി കാലതാമസ സമയം 42.83 മാസത്തോളമാണ്.