പൊളിഞ്ഞ യുഎസ് ബാങ്കിനെ വാങ്ങാന്‍ തുറന്ന മനസെന്ന് ഇലോണ്‍ മസ്‌ക്
2008 ന് ശേഷം നടന്ന ഏറ്റവും വലിയ ബാങ്ക് തകര്‍ച്ചയില്‍ സിലക്കണ്‍ വാലി ബാങ്കി് അധികൃതര്‍ വെള്ളിയാഴ്ച അടച്ച് പൂട്ടിയിരുന്നു.
പൊളിഞ്ഞ സിലിക്കണ്‍ വാലി ബാങ്കിനെ ഏറ്റെടുക്കാമെന്ന് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്. തകര്‍ന്ന സിലിക്കണ്‍ വാലി ബാങ്കിനെ വാങ്ങുന്നതിലും അതിനെ ഒരു ഡിജിറ്റല്‍ ബാങ്കാക്കി മാറ്റുന്നതിനും തുറന്ന മനസാണെന്ന് മസ്‌ക് ട്വിറ്ററില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കുറിച്ചു.
2008 ന് ശേഷം നടന്ന ഏറ്റവും വലിയ ബാങ്ക് തകര്‍ച്ചയില്‍ സിലക്കണ്‍ വാലി ബാങ്ക് യുഎസ് അധികൃതർ വെള്ളിയാഴ്ച അടച്ച് പൂട്ടിയിരുന്നു. ഇന്‍ഷുറന്‍സ് ഉള്ള നിക്ഷേപകര്‍ക്ക് അടുത്ത ദിവസം മുതല്‍ പണം നല്‍കും. എന്നാല്‍ 88 ശതമാനം പേരുടെ നിക്ഷേപങ്ങളും ഇന്‍ഷുറന്‍സ് പരിധിയില്‍ വരുന്നില്ല എന്നൊരു പ്രതിസന്ധിയുണ്ട്.
അമേരിക്കയിലെ 16-മത് വലിയ ബാങ്കാണ് ഇത്. 2.5 ലക്ഷം ഡോളര്‍ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് പ്രധാനമായും പരിരക്ഷ നല്‍കുന്നത്. 175 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ ബാധ്യതയാണ് ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തിരിക്കുന്നത്.