5ജി സ്‌പെക്ട്രം ലേലത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ഡെല്‍ഹി: രാജ്യത്ത് 5ജി സ്‌പെക്ട്രം ലേലം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ 5ജി നെറ്റ്‌വര്‍ക്കിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഇതോടൊപ്പം ജൂലൈ അവസാനത്തോടെ 72097.85 മെഗാഹെര്‍ട്സ് റേഡിയോ തരംഗങ്ങള്‍ ബ്ലോക്ക് ചെയ്യുമെുന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. താഴ്ന്നത് (600 MHz, 700 MHz, 800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz), മിഡ് (3300 MHz), ഉയര്‍ന്നത് (26 GHz) എന്നിങ്ങനെ വിവിധ ഫ്രീക്വന്‍സി ബാന്‍ഡുകളിലായാണ് സ്‌പെക്ട്രത്തിന്റെ […]
ഡെല്‍ഹി: രാജ്യത്ത് 5ജി സ്‌പെക്ട്രം ലേലം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ 5ജി നെറ്റ്‌വര്‍ക്കിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഇതോടൊപ്പം ജൂലൈ അവസാനത്തോടെ 72097.85 മെഗാഹെര്‍ട്സ് റേഡിയോ തരംഗങ്ങള്‍ ബ്ലോക്ക് ചെയ്യുമെുന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. താഴ്ന്നത് (600 MHz, 700 MHz, 800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz), മിഡ് (3300 MHz), ഉയര്‍ന്നത് (26 GHz) എന്നിങ്ങനെ വിവിധ ഫ്രീക്വന്‍സി ബാന്‍ഡുകളിലായാണ് സ്‌പെക്ട്രത്തിന്റെ ലേലം നടക്കുന്നത്.
ഓട്ടോമോട്ടീവ്, ആരോഗ്യ സംരക്ഷണം, കൃഷി, ഊര്‍ജം, മറ്റ് മേഖലകള്‍ എന്നിവയിലുടനീളമുള്ള മെഷീന്‍-ടു-മെഷീന്‍ കമ്മ്യൂണിക്കേഷന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) തുടങ്ങിയ നവയുഗ വ്യവസായ ആപ്ലിക്കേഷനുകളില്‍ പുതിയ തരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 'പ്രൈവറ്റ് ക്യാപ്റ്റീവ് നെറ്റ്വര്‍ക്കുകളുടെ' വികസനവും സജ്ജീകരണവും പ്രാപ്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചു. ആദ്യമായി, വിജയിച്ച ലേലക്കാര്‍ മുന്‍കൂര്‍ പണമടയ്ക്കണമെന്ന് നിര്‍ബന്ധമില്ല. സ്‌പെക്ട്രത്തിനായുള്ള പേയ്മെന്റുകള്‍ 20 തുല്യ വാര്‍ഷിക ഗഡുക്കളായി ഓരോ വര്‍ഷത്തിന്റെയും തുടക്കത്തില്‍ മുന്‍കൂറായി അടയ്ക്കാം.
ബാലന്‍സ് ഇന്‍സ്റ്റാള്‍മെന്റുകളുമായി ബന്ധപ്പെട്ട് ഭാവി ബാധ്യതകളില്ലാതെ 10 വര്‍ഷത്തിന് ശേഷം സ്‌പെക്ട്രം സറണ്ടര്‍ ചെയ്യാനുള്ള ഓപ്ഷന്‍ ലേലക്കാര്‍ക്ക് നല്‍കും. നിലവിലുള്ള 13, 15, 18, 21 GHz ബാന്‍ഡുകളില്‍ പരമ്പരാഗത മൈക്രോവേവ് ബാക്ക്ഹോള്‍ കാരിയറുകളുടെ എണ്ണം ഇരട്ടിയാക്കാനും മന്ത്രിസഭ തീരുമാനിച്ചു. 5ജി സേവനങ്ങള്‍ക്കായി വിപണി ഒരുങ്ങുകയാണ്. ഇത് അള്‍ട്രാ-ഹൈ സ്പീഡ് നല്‍കുകയും പുതിയ കാലത്തെ സേവനങ്ങളും ബിസിനസ്സ് മോഡലുകളും സൃഷ്ടിക്കുകയും ചെയ്യും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഏപ്രിലില്‍ മൊബൈല്‍ സേവനങ്ങള്‍ക്കായുള്ള 5ജി സ്പെക്ട്രം വില്‍പ്പനയ്ക്കായി കരുതല്‍ തുക 39 ശതമാനം കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.