ഐടി മേഖലയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കായി റീബൂട്ട് 2022

കോഴിക്കോട്: ഐടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റ് സംഘടിപ്പിക്കുന്ന റീബൂട്ട് 2022 എന്ന മെഗാ ജോബ് ഫെയര്‍ മാര്‍ച്ച് 27 ന് സൈബര്‍ പാര്‍ക്കില്‍ വെച്ചു നടത്തുന്നു. കേരള സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ജോബ് ഫെയര്‍ നടത്തുന്നത്. കോവിഡ് പ്രതിസന്ധിയിലകപ്പെട്ട് ജോലി നഷ്ടപ്പെട്ടവര്‍ക്കും ഫ്രഷേഴ്‌സിനും ഇതിലൂടെ തങ്ങള്‍ക്ക് ഇഷ്ടമുള്ള, കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികളില്‍ ജോലിക്ക് അപേക്ഷിക്കാന്‍ സാധിക്കും. 2016 ലാണ് കാഫിറ്റ് ആദ്യമായി ഐടി എക്‌സിബിഷന്‍ നടത്തുന്നത്. ശേഷം 2017 ലും 2018 ലും ജോബ് […]

Update: 2022-03-12 06:35 GMT

കോഴിക്കോട്: ഐടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റ് സംഘടിപ്പിക്കുന്ന റീബൂട്ട് 2022 എന്ന മെഗാ ജോബ് ഫെയര്‍ മാര്‍ച്ച് 27 ന് സൈബര്‍ പാര്‍ക്കില്‍ വെച്ചു നടത്തുന്നു.

കേരള സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ജോബ് ഫെയര്‍ നടത്തുന്നത്. കോവിഡ് പ്രതിസന്ധിയിലകപ്പെട്ട് ജോലി നഷ്ടപ്പെട്ടവര്‍ക്കും ഫ്രഷേഴ്‌സിനും ഇതിലൂടെ തങ്ങള്‍ക്ക് ഇഷ്ടമുള്ള, കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികളില്‍ ജോലിക്ക് അപേക്ഷിക്കാന്‍ സാധിക്കും.

2016 ലാണ് കാഫിറ്റ് ആദ്യമായി ഐടി എക്‌സിബിഷന്‍ നടത്തുന്നത്. ശേഷം 2017 ലും 2018 ലും ജോബ് ഫെയര്‍ നടത്തിയിരുന്നു. കോവിഡ് മഹാമാരി ഉച്ചസ്ഥായിയിലായ രണ്ട് വര്‍ഷങ്ങളില്‍ ഇത് നടത്താന്‍ സാധിച്ചിരുന്നില്ല. ശേഷം ഈ വര്‍ഷമാണ് ജോബ് ഫെയര്‍ നടത്തുന്നത്.

കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അറുപതോളം ഐടി കമ്പനികളിലേക്കാണ് നിയമനങ്ങള്‍ നടത്തുക. ആയിരത്തോളം ജോലി ഒഴിവുകളുമുണ്ട്. എന്നാല്‍ ഇതുവരെ അയ്യായിരത്തോളം പേര്‍ ഇതിനായി രജിസ്റ്റര്‍ ചെയ്തു എന്ന് കാഫിറ്റ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കെ വി പറഞ്ഞു. അയ്യായിരത്തിനു മുകളില്‍ ആളുകള്‍ ജോബ് ഫെയറിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജി ടെക്, കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍, എന്‍ഐടി ടിബിഐ, നാസ്‌കോം, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് എന്നിവയും ഇതിനോട് സഹകരിക്കുന്നുണ്ട്.

താല്‍പര്യമുള്ളവര്‍ക്ക് https://www.cafit.org.in/reboot-registration/ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.

Tags:    

Similar News