എന്‍ജിന്‍ തകരാറുകള്‍ മൂലം നിലത്തിറക്കിയ വിമാനങ്ങൾക്ക് പകരം ഇൻഡിഗോ 22 എണ്ണം പാട്ടത്തിനെടുക്കുന്നു
- കമ്പനിയുടെ 135 വിമാനങ്ങളെ സുരക്ഷാ പരിശോധന ബാധിക്കും
- 22 വിമാനങ്ങളാണ് ഇന്‍ഡിഗോ പാട്ടത്തിനെടുക്കുക
- ശൈത്യകാല അവധിക്കാലം ആരംഭിക്കുന്നതിനുമുമ്പ് കൂടുതല്‍ വിമാനങ്ങള്‍ എത്തിക്കാന്‍ ശ്രമം
ഇന്ത്യയിലെഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ കൂടുതല്‍ വിമാനങ്ങള്‍ നിലത്തിറക്കുന്നു. പ്രാറ്റ് ആന്‍ഡ് വിറ്റ്നി (പി7ഡബ്ല്യു) എഞ്ചിനുകളിലെ തകരാര്‍ കാരണമാണ് ഇപ്പോള്‍ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. ഇത് മറികടക്കുന്നതിനായി കമ്പനി സെക്കന്‍ഡറി ലീസ് മാര്‍ക്കറ്റില്‍ നിന്ന് 22 വിമാനങ്ങള്‍ തങ്ങളുടെ ഫ്്‌ളീറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.
2026 വരെ 600മുതല്‍ 700 വരെ എഞ്ചിനുകള്‍ പരിശോധനയ്ക്കായി തിരിച്ചുവിളിക്കുമെന്ന് പി ആന്‍ഡ് ഡബ്ല്യു എഞ്ചിനുകളുടെ നിര്‍മ്മാതാക്കളായ ആര്‍ടിഎക്സ് ഈ ആഴ്ച ആദ്യം അറിയിച്ചിരുന്നു. ഇത് പ്രതിവര്‍ഷം 350 വിമാനങ്ങള്‍ നിലത്തിറക്കുന്നതിലേക്ക് നയിച്ചേക്കാം. എഞ്ചിനുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പൊടിച്ച ലോഹത്തില്‍ മലിനീകരണം കണ്ടെത്തിയതിനാലാണ് നടപടി. മലിനീകരണം എഞ്ചിനുകളില്‍ പൊട്ടലുണ്ടാക്കിയിട്ടുണ്ട്.
ഈ എഞ്ചിനുകളില്‍ പ്രവര്‍ത്തിക്കുന്നത് ഇന്‍ഡിഗോയുടെ 135 വിമാനങ്ങളാണ്. കമ്പനിയുടെ ഏറ്റവും വലിയ ഫ്‌ളീറ്റിനെയാണ് സുരക്ഷാ പരിശോധന ബാധിക്കുക. ഇതില്‍ 45 വിമാനങ്ങള്‍ ഇതിനകം നിലത്തിറക്കി. വി2500 എഞ്ചിനുകളുള്ള എ320 വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്ന കാര്യം എയര്‍ലൈന്‍ ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇവയ്ക്ക് ഇന്ധനക്ഷമത കുറവാണ്.
ഇന്‍ഡിഗോയ്ക്ക് ഉടനടി ശേഷി നിലനിര്‍ത്താന്‍ എ320 സിഇഒയുമായി ഒത്തുതീര്‍പ്പില്‍ എത്തേണ്ടിവന്നേക്കാം എന്ന് സൂചനയുണ്ട്. നിലവിലെ സാഹചര്യത്തില്‍ എ320 നിയോ (പുതിയ തലമുറ) വിമാനങ്ങള്‍ വാങ്ങുന്നത് ബുദ്ധിമുട്ടായേക്കാം. കാരണം വിതരണ ശൃംഖല ഇതിനകം തന്നെ താളം തെറ്റി. പഴയ വിമാനങ്ങളുടെ ലഭ്യതയും ഇല്ല.
പിആന്‍ഡ് ഡബ്ല്യു 1100ജി എഞ്ചിനുകള്‍ 2016-ല്‍ സേവനമാരംഭിച്ചതുമുതല്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. 2019-ല്‍, പുതിയ വിമാനങ്ങള്‍ സർവീസ് തുടങ്ങുന്നതിനു മുമ്പ് തകരാറുള്ള എഞ്ചിനുകള്‍ മാറ്റിസ്ഥാപിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില് എയര്‍ലൈനുകളോട് ആവശ്യപ്പെട്ടിരുന്നു.
കൂടാതെ, 22 വിമാനങ്ങളില്‍ 10 എണ്ണം ഹ്രസ്വകാല വെറ്റ് ലീസുകളും ബാക്കിയുള്ളവ ഡ്രൈ ലീസുകളുമായിരിക്കും. വൃത്തങ്ങളെ ഉദ്ധരിച്ച് ഇ.ടി പറഞ്ഞു. ശൈത്യകാല അവധിക്കാലം ആരംഭിക്കുന്നതിന് മുമ്പ് ഇന്‍ഡിഗോ വിമാനങ്ങള്‍ പാട്ടത്തിന് എടുക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.