ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതി 85,000 കോടി രൂപയ്ക്കു മുകളില്‍
- ഈ വര്‍ഷം ലക്ഷ്യമിടുന്നത് 1 ലക്ഷം കോടി രൂപയുടെ കയറ്റുമതി
- ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ 97% ആഭ്യന്തരമായി നിര്‍മിക്കുന്നത്
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതിയുടെ മൂല്യം 85,000 കോടി രൂപയ്ക്കു മുകളില്‍ എത്തിയെന്ന് ഇന്ത്യന്‍ സെല്ലുലാര്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷന്‍ (ഐസിഇഎ) പങ്കുവെക്കുന്ന ഡാറ്റ വ്യക്തമാക്കുന്നു. കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികളാണ മൊബൈല്‍ ഫോണ്‍ കയറ്റുമതി വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നത്. ഉല്‍പ്പാദനാധിഷ്ഠിത ഇന്‍സെന്റിവ് സ്‌കീമുകള്‍ നടപ്പാക്കിയതിന്റെ ഫലമായി, മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് സ്മാര്‍ട്ട് ഫോണുകളുടെ കയറ്റുമതി ഇരട്ടിയായി വര്‍ധിച്ചു.
ഐസിഇഎയുടെ കണക്കുകള്‍ പ്രകാരം യുഎഇ, യുഎസ്, നെതര്‍ലന്‍ഡ്സ്, യുകെ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കാണ് ഇപ്പോള്‍ പ്രധാനമായും ഇന്ത്യയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കയറ്റി അയക്കുന്നത്.
'മൊബൈല്‍ ഫോണ്‍ വ്യവസായത്തിന്റെ മാനുഫാക്ചറിംഗ് ഉല്‍പ്പാദനം 40 ബില്യണ്‍ ഡോളര്‍ മറികടന്നുവെന്നതും അതിന്റെ 25 ശതമാനം അതായത് 10 ബില്യണ്‍ ഡോളര്‍ മറികടക്കുന്ന തരത്തിലേക്ക് കയറ്റുമതി എത്തുന്നതും ശ്രദ്ധേയമായ പ്രകടനമാണ്,' ഐസിഇഎ ചെയര്‍മാന്‍ പങ്കജ് മൊഹിന്ദ്രൂ പറയുന്നു.
ഇപ്പോള്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണുകളില്‍ 97 ശതമാനവും ആഭ്യന്തരമായി നിര്‍മിക്കപ്പെടുന്നവയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദകരാണ് ഇന്ത്യ. ഈ വര്‍ഷം മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ 1 ലക്ഷം കോടി രൂപ എന്ന ലക്ഷ്യം നേടുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് നേരത്തേ കേന്ദ്ര ഇലക്‌ട്രോണിക്‌സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.