ചെന്നൈയില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിച്ച് ഹ്യൂണ്ടായ്; തമിഴ്നാട്ടിലുടനീളം 100 സ്‌റ്റേഷനുകള്‍

  • തമിഴ്നാട്ടില്‍ ഉടനീളം ഇത്തരത്തിലുള്ള 100 സൗകര്യങ്ങള്‍ സ്ഥാപിക്കുക എന്ന കമ്പനിയുടെ ആദ്യ ലക്ഷ്യമാണിതെന്ന് ഹ്യൂണ്ടായ്
  • 180 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനാണ് സ്‌പെന്‍സര്‍ പ്ലാസയില്‍ സജ്ജീകരിച്ചിരിക്കുന്നത്
  • എല്ലാ ഇവി ഉപയോക്താക്കളുടെയും സൗകര്യം വര്‍ദ്ധിപ്പിക്കുകയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനി പറഞ്ഞു

Update: 2024-05-27 11:44 GMT

വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് തിങ്കളാഴ്ച ചെന്നൈയില്‍ ഫാസ്റ്റ് ഇലക്ട്രിക് പവര്‍ വെഹിക്കിള്‍ (ഇവി) ചാര്‍ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. തമിഴ്നാട്ടില്‍ ഉടനീളം ഇത്തരത്തിലുള്ള 100 സൗകര്യങ്ങള്‍ സ്ഥാപിക്കുക എന്ന കമ്പനിയുടെ ആദ്യ ലക്ഷ്യമാണിതെന്ന് ഹ്യൂണ്ടായ് പറഞ്ഞു. 150 കിലോവാട്ട്, 30 കിലോവാട്ട് കണക്ടറുകള്‍ അടങ്ങുന്ന 180 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനാണ് സ്‌പെന്‍സര്‍ പ്ലാസയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ബ്രാന്‍ഡും മോഡലും പരിഗണിക്കാതെ അനുയോജ്യമായ ഫോര്‍ വീലറുകള്‍ക്ക് ഇത് നല്‍കുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയില്‍ എച്ച്എംഐഎല്ലിന്റെ 28 വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് ഹ്യൂണ്ടായുടെ ആദ്യത്തെ 180 കിലോവാട്ട് ഫാസ്റ്റ് പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷന്‍ ചെന്നൈയില്‍ ഉദ്ഘാടനം ചെയ്തത്. 'മനുഷ്യത്വത്തിനായുള്ള പുരോഗതി' എന്ന ഹ്യുണ്ടായിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, എല്ലാ ഇവി ഉപയോക്താക്കളുടെയും സൗകര്യം വര്‍ദ്ധിപ്പിക്കുകയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനി പറഞ്ഞു.

അതിനാല്‍, ഇവി ഇക്കോസിസ്റ്റം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്തുടനീളമുള്ള കൂടുതല്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനും 100 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ എച്ച്എംഐഎല്‍ ലക്ഷ്യമിടുന്ന ഏതൊരു ഫോര്‍ വീലര്‍ ഇവി ഉപഭോക്താക്കള്‍ക്കും ഞങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും, ''ജേ വാന്‍ റ്യൂ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍. - കോര്‍പ്പറേറ്റ് പ്ലാനിംഗ്, എച്ച്എംഐഎല്‍, പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News