മൂന്ന് വർഷത്തിനിടയിലെ ഉയർന്ന ലാഭ വിഹിതം നൽകി ബ്രിട്ടാനിയ

  • 2022-23-ലെ ആദ്യത്തെ ലാഭവിഹിതം കൂടിയാണിത്
  • 2021-22 ൽ ഓഹരി ഒന്നിന് 56 .50 രൂപ നിരക്കിലാണ് ലാഭ വിഹിതം നൽകിയത്.

Update: 2023-04-04 14:45 GMT

ബ്രിട്ടാനിയ ഇൻഡസ്ട്രീസ് 2023 -24 സാമ്പത്തിക വർഷത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 72 രൂപ നിരക്കിലാണ് ലാഭവിഹിതം നൽകുന്നത്. ഏപ്രിൽ 13 നാണ് ലാഭ വിഹിതം നൽകുന്നതിനുള്ള റെക്കോർഡ് തിയ്യതിയായി നിശ്ചയിച്ചിട്ടുള്ളത്. 2020 നു ശേഷം നൽകുന്ന എക്കാലത്തെയും ഉയർന്ന നിരക്കാണിത് .

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യത്തെ ലാഭവിഹിതം കൂടിയാണ് .

2022 മെയ് മാസത്തിൽ ഓഹരി ഒന്നിന് 56.50 രൂപ നിരക്കിലാണ് ലാഭ വിഹിതം നൽകിയത്. 2020 ഓഗസ്റ്റിൽ കമ്പനിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ലാഭ വിഹിതമായ 83 രൂപയാണ് നൽകിയത്.

ഡിസംബർ പാദത്തിൽ കമ്പനിയുടെ ഫ്രാൻസ് ആസ്ഥാനമായുള്ള ഉപസ്ഥാപനാമായ ബെൽ എസ്എ -ലെ ഓഹരികൾ വിറ്റഴിച്ച്  ലാഭമുണ്ടാക്കിയിരുന്നു. ഈ സംയുക്ത സംരംഭത്തിന്റെ 49 ശതമാനം ഓഹരികൾ വിറ്റഴിച്ചതിലൂടെ കമ്പനിക്ക് 376 കോടി രൂപയാണ് ലഭിച്ചത്.

ഇതോടെ ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 151 ശതമാനം വർധിച്ച് 932 കോടി രൂപയായി.

പ്രവർത്തന പ്രകടനത്തിലെ പുരോഗതി മൂലം ബിസ്‌ക്കറ്റ് നിർമ്മാതാവിന്റെ വരുമാനത്തിൽ ശക്തമായ വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ബ്രിട്ടാനിയയുടെ ഓഹരികളും മികച്ച പ്രകടനമാണ് വിപണിയിൽ കാഴ്ച വച്ചിട്ടുള്ളത്.

തിങ്കളാഴ്ച നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ 4,324.05 രൂപയിലാണ് ബ്രിട്ടാനിയയുടെ ഓഹരികൾ അവസാനിച്ചത്.

Tags:    

Similar News