പരസ്യത്തിനായി എച്ച്‌യുഎല്‍ രണ്ടാ൦ പാദത്തിൽ ചെലവാക്കിയത് 1720 കോടി
- തേയില, ഡിറ്റര്‍ജെന്റുകള്‍ എന്നീ വിഭാഗങ്ങളില്‍ പ്രാദേശിക കമ്പനികളുടെ വളര്‍ച്ച വലുതാണ്
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ (എച്ച്‌യുഎല്‍) പരസ്യ ബജറ്റില്‍ 679 കോടി രൂപ വര്‍ധന. ഈ കാലയളവിൽ കമ്പനി പരസ്യത്തിനും, പ്രൊമോഷനുമായി ആകെ ചെലവഴിച്ചത് 1720 കോടി.
2021 ലെ മാര്‍ച്ച് പാദത്തിലെ വില്‍പ്പനയിലേക്ക് കമ്പനി തിരിച്ചെത്തിയിരിക്കുകയാണ്. ഒമ്പത് പാദങ്ങള്‍ക്ക് ശേഷമാണ് 12 ശതമാനം വില്‍പ്പന നേട്ടത്തിലേക്ക് എത്തുന്നത്.
പരസ്യ മേഖലക്കായി രാജ്യത്ത് ഏറ്റവുമധികം പണം ചെലവഴിക്കുന്ന എഫ്എംസിജി കമ്പനികളിലൊന്നാണ് ഹിന്ദുസ്ഥാന്‍ യുണിലിവര്‍. മത്സരാധിഷ്ഠിത വിപണിയുടെ വര്‍ധിച്ച് വരുന്ന തീവ്രതയില്‍ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നതായി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റിതേഷ് തിവാരി പറഞ്ഞു.
പണപ്പെരുപ്പവും ഉക്രെയ്ന്‍ യുദ്ധവും കഴിഞ്ഞ ഒമ്പത് പാദങ്ങളില്‍ വിപണിയെ പിടിച്ച് കുലുക്കി. എച്ച് യുഎല്‍. ബ്രിട്ടാനിയ, തുടങ്ങിയ വന്‍ കിട കമ്പനികള്‍ പണപ്പെരുപ്പം രൂക്ഷമായ സമയത്ത് വിപണിയില്‍ നിന്നും മാറിനിനന്ത്. പ്രാദേശിക കമ്പനികളുടെ വളര്‍ച്ചയ്ക്ക ആക്കം കൂട്ടിയിരുന്നു. ചെറുകിട- പ്രാദേശിക ബ്രാന്‍ഡുകളും, ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തുന്ന ഓണ്‍ലൈന്‍ സംവിധാനങ്ങളും ഇത്തരം വലിയ കമ്പനികള്‍ക്ക് ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്.
തേയില, ഡിറ്റര്‍ജെന്റുകള്‍ എന്നീ വിഭാഗങ്ങളില്‍ പ്രാദേശിക കമ്പനികളുടെ വളര്‍ച്ച വളരെ വലുതാണ്. സെപ്റ്റംബര്‍ പാദത്തില്‍ പരസ്യത്തിനും പ്രമോഷന്‍ ചെലവുകള്‍ക്കുമായി എച്ച്‌യുഎല്‍ 1720 കോടി രൂപയാണ് ചെലവഴിച്ചത്. കമ്പനിയുടെ പരസ്യ ചെലവ് വാര്‍ഷികാടിസ്ഥാനത്തില്‍ 65 ശതമാനം വര്‍ധിച്ചു. കമ്പനി കഴിഞ്ഞ 18 പാദങ്ങളില്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്തില്‍ ഏറ്റവും വലിയ വര്‍ധനായാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ പാദത്തില്‍ ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്ന് 15,027 കോടി രൂപയുടെ വരുമാനമാണ് എച് യു എൽ റിപ്പോര്‍ട്ട് ചെയ്തത്. 7.2 ശതമാനം, എട്ട് ശതമാനം,8.8 ശതമാനം, 9.9 ശതമാനം എന്നിങ്ങനെ കഴിഞ്ഞ ഏതാനും പാദങ്ങളില്‍ ക്മ്പനി പരസ്യങ്ങള്‍ക്കായി ചെലവാക്കുന്ന തുക വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ പാദത്തില്‍ ഇത് 11.4 ശതമാനമായി ഉയര്‍ന്നിരുന്നു. പണപ്പെരുപ്പത്തിന് മുന്‍പുള്ള പരസ്യ ചെലവാക്കലിലേക്ക് കമ്പനി എത്തിയിരിക്കുന്നത്. മത്സര തീവ്രത കണക്കിടെലുക്കുമ്പോള്‍, ഈ പ്രവണത തുടര്‍ന്നു പോകാന്‍ സാധ്യതയുള്ളതായാണ് തിവാരി വ്യക്തമാകുന്നത്.
എച്ച് യുഎല്ലിന്റെ മൊത്ത മാര്‍ജിന്‍ പ്രിതവര്‍ഷം 700 ബേസിസ് പോയിന്റ് വര്‍ധിച്ച് സെപ്തംബര്‍ പാദത്തില്‍ 52 ശതമാനമായി ഉയര്‍ന്നു. അതും പണപ്പെരുപ്പത്തിനു മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. 2021 മാര്‍ച്ച് പാദത്തിലാണ് എച്ച്യുഎല്‍ അവസാനമായി പരസ്യ, പ്രൊമോഷണല്‍ ചെലവുകളുടെ 11 ശതമാനത്തിലധികം വിഹിതം ചെലവഴിച്ചത്.
അതേസമയം നെസ്ലേയുടെ പരസ്യ ചെലവ് 2017 നെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 1.3 മടങ്ങ് വര്‍ധിപ്പിച്ചതായി കമ്പനി അറിയിച്ചു.