മൂന്നാം പാദത്തില്‍ കുറഞ്ഞ വളര്‍ച്ച പ്രതീക്ഷിക്കുന്നതായി എഫ്എംസിജി നിര്‍മ്മാതാക്കള്‍

  • വരും മാസങ്ങളിൽ ഉപഭോക്തൃ ഡിമാന്‍ഡ് മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • ഗ്രാമീണ വിപണിയില്‍ നിന്നുള്ള ഉപഭോക്തൃ ഡിമാന്‍ഡ് പിന്നിലാണ്
  • പ്രമോഷനുകള്‍ക്കായി കൂടുതല്‍ ഫണ്ട് ചിലവഴിക്കാൻ കമ്പനികൾ തയ്യാറാവും

Update: 2024-01-08 09:58 GMT

ഡൽഹി: ഡിസംബര്‍ പാദത്തില്‍  ഒറ്റ അക്ക വളര്‍ച്ച മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂവെന്ന് മുന്‍നിര എഫ്എംസിജി നിര്‍മ്മാതാക്കള്‍. എന്നാൽ, കാലക്രമേണ ഉപഭോക്തൃ ഡിമാന്‍ഡ് മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെപ്തംബര്‍ പാദത്തിലേതുപോലെ നഗര വിപണികള്‍ മൂന്നാം പാദത്തില്‍ സ്ഥിരത പുലര്‍ത്തിയെങ്കിലും ഗ്രാമീണ വിപണിയില്‍ നിന്നുള്ള ഉപഭോക്തൃ ഡിമാന്‍ഡ് പിന്നിലാണ്. പ്രമുഖ ലിസ്റ്റഡ് എഫ്എംസിജി സ്ഥാപനങ്ങളായ ഡാബര്‍, മാരികോ, ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് എന്നീ കമ്പനികള്‍ അവരുടെ ത്രൈമാസ അപ്ഡേറ്റുകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്..

വോളിയത്തിലെ ട്രെന്‍ഡുകള്‍ മെച്ചപ്പെടുന്നതിനൊപ്പം ഉപഭോഗം വര്‍ദ്ധിക്കുന്നതായുള്ള സൂചനകള്‍ ദൃശ്യമാകുന്നതിനാല്‍ കമ്പനികള്‍ വളര്‍ച്ച സംബന്ധിച്ച് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

കൊപ്ര, ഭക്ഷ്യ എണ്ണ വില തുടങ്ങിയ പ്രധാന ഉല്‍പന്നങ്ങളുടെ വില താഴ്ന്ന നിലയില്‍ തുടരുന്നത് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സഹായകരമായി. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ മൊത്ത മാര്‍ജിന്‍ വിപുലീകരിക്കുമെന്നും നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നു.

ഇത് എഫ്എംസിജി നിര്‍മ്മാതാക്കളെ പരസ്യത്തിനും പ്രമോഷനുകള്‍ക്കുമായി കൂടുതല്‍ ഫണ്ട് ചിലവഴിക്കാൻ പ്രേരിപ്പിക്കും. 

മാക്രോ ഇക്കണോമിക് സൂചകങ്ങള്‍, തുടര്‍ച്ചയായ സര്‍ക്കാര്‍ ചെലവുകള്‍, ഉപഭോക്തൃ വിലനിര്‍ണ്ണയം, മറ്റ് ഘടകങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തില്‍ 2024-ല്‍ ഉപഭോഗം വര്‍ദ്ധിക്കുമെന്നാണ്് കരുതുന്നത്.

രാജ്യത്തെ എഫ്എംസിജി വില്‍പ്പനയുടെ 35 മുതല്‍ 38 ശതമാനം വരെ ഗ്രാമീണ ഇന്ത്യയാണ് സംഭാവന ചെയ്യുന്നത്.

Tags:    

Similar News