ബിഗ് സേവിംഗ്‌സ് ഡേ വില്‍പ്പനയുമായി ഫ്‌ളിപ്പ്കാര്‍ട്ട്
- വില്‍പ്പന ഓഗസ്റ്റ് നാലുമുതല്‍ ഒന്‍പതുവരെ
- ജനപ്രിയ 5ജി ഫോണുകള്‍ വിലക്കുറവില്‍ ലഭ്യമാകും
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി മറ്റൊരു ബിഗ് സേവിംഗ് ഡേയ്സ് വില്‍പ്പനയുമായി ഇ-കൊമേഴ്സ് ഭീമനായ ഫ്‌ളിപ്പ്കാര്‍ട്ട് . ഓഗസ്റ്റ് നാലുമുതല്‍ ഒന്‍പതുവരെയാണ് വില്‍പ്പന. മുന്‍നിര സ്മാര്‍ട്ടുഫോണുകളുടെ നിരവധി മോഡലുകള്‍ ഈ വില്‍പ്പനയില്‍ കുറഞ്ഞവിലയില്‍ സ്വന്തമാക്കാം.
ഐഫോണ്‍ 14, ഐഫോണ്‍ 11 എന്നിവ കുറഞ്ഞ വിലയില്‍ ആക്സസ് ചെയ്യാനാകും. നിലവില്‍, ഈ മോഡലുകള്‍ യഥാക്രമം 68,999 രൂപ, 41,999 രൂപ എന്നിങ്ങനെയാണ് പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ജനപ്രിയ 5ജി സ്മാര്‍ട്ട്ഫോണുകളില്‍ ആകര്‍ഷകമായ വിലക്കുറവ് ഈ വില്‍പ്പനയില്‍ ഉണ്ടാകും.
കൂടാതെ, ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേയ്സ് വില്‍പ്പനയില്‍ ഐഫോണ്‍ 14 പ്ലസിനും കിഴിവുകള്‍ ഉണ്ടാകും. ഐഫോണുകള്‍ക്ക് പുറമേ, സാംസങ് ഗാലക്സി എസ് 22+ കൂടുതല്‍ ബജറ്റ് ഫ്രണ്ട്ലി നിരക്കില്‍ ലഭ്യമാകും.
നിലവില്‍ എസ് 22+ 59,999 രൂപയക്കാണ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകുന്നത്. ബിഗ് സേവിംഗ് ഡേയ്സ് വില്‍പ്പനയില്‍ കുറഞ്ഞ വിലയില്‍ ഇത് ലഭ്യമാക്കും. കൂടാതെ പിക്സല്‍ 6 എ, സാംസങ് ഗാലക്സി ഇസഡ് ഫ്‌ലിപ്പ് 3 തുടങ്ങിയ സ്മാര്‍ട്ട്ഫോണുകള്‍ക്കും വില കുറയും. ഈ 5ജി ഫോണുകള്‍ക്കുള്ള കൃത്യമായ കിഴിവുകള്‍ അടുത്ത ദിവസങ്ങളിലോ ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേയ്സ് വില്‍പ്പന ഇവന്റിന് തൊട്ടുമുമ്പോ പ്രഖ്യാപിക്കും.