5ജി ലേലത്തില്‍ 6,857 കോടി രൂപ ചെലവഴിച്ച് ഭാരതി എയര്‍ടെല്‍
- 97 മെഗാഹെര്‍ട്സ് സ്‌പെക്ട്രം 20 വര്‍ഷത്തേക്ക് 6,857 കോടി രൂപയ്ക്ക് ഏറ്റെടുത്തു
- ഭാരതി ഹെക്സാകോം 1,001 കോടി രൂപ ചെലവില്‍ 15 മെഗാഹെര്‍ട്സ് സ്വന്തമാക്കി
- 5ജി സ്പെക്ട്രം വില്‍പ്പനയില്‍ നിന്ന് ഏകദേശം 11,300 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു
സ്വകാര്യ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ പ്രധാന സര്‍ക്കിളുകളില്‍ 97 മെഗാഹെര്‍ട്സ് സ്‌പെക്ട്രം 20 വര്‍ഷത്തേക്ക് 6,857 കോടി രൂപയ്ക്ക് ഏറ്റെടുത്തു. ഇന്ത്യയിലെ രണ്ടാമത്തെ 5ജി സ്പെക്ട്രം വില്‍പ്പനയില്‍ നിന്ന് ഏകദേശം 11,300 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതിനാല്‍, എല്ലാ ടെലികോം കമ്പനികളിലും ഏറ്റവും കൂടുതല്‍ ചെലവഴിച്ചത് എയര്‍ടെല്‍ ആയിരിക്കും. മൊത്തത്തിലുള്ള വാങ്ങലില്‍, ഭാരതി ഹെക്സാകോം 1,001 കോടി രൂപ ചെലവില്‍ 15 മെഗാഹെര്‍ട്സ് സ്വന്തമാക്കി.
6,857 കോടി രൂപയ്ക്ക് ലേലത്തിലൂടെ 900 മെഗാഹെഡ്‌സ്, 1800 മെഗാഹെഡ്‌സ്, 2100 മെഗാഹെഡ്‌സ് ഫ്രീക്വന്‍സി ബാന്‍ഡുകളില്‍ 97 മെഗാഹെഡ്‌സ് സ്‌പെക്ട്രം എയര്‍ടെല്‍ സ്വന്തമാക്കി. 2024-ല്‍ കാലഹരണപ്പെട്ട സ്പെക്ട്രം എയര്‍ടെല്‍ വിജയകരമായി പുതുക്കി, അതോടൊപ്പം അധിക സ്പെക്ട്രം വാങ്ങലും അതിന്റെ മിഡ് സര്‍ക്കിളില്‍ ഉടനീളം നിലനിര്‍ത്തിയതായി ഭാരതി എയര്‍ടെല്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച അനുഭവം നല്‍കുന്നതിനായി എയര്‍ടെല്‍ ശരിയായ അളവിലുള്ള സ്‌പെക്ട്രം വിവേകപൂര്‍വ്വം ഏറ്റെടുക്കുന്നത് തുടരുകയാണെന്ന് കമ്പനി അറിയിച്ചു. ഈ ലേലത്തില്‍, കമ്പനി സബ്-ഗിഗാ ഹെര്‍ട്സും മിഡ്-ബാന്‍ഡ് ഹോള്‍ഡിംഗും ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇത് ഞങ്ങളുടെ ഇന്‍ഡോര്‍ കവറേജ് ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് ഭാരതി എയര്‍ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ വിറ്റല്‍ പറഞ്ഞു.