ഈ ഡെബിറ്റ് കാര്‍ഡാണോ ഉപയോഗിക്കുന്നത്? ഏപ്രില്‍ 1 മുതല്‍ മെയിന്റനന്‍സ് ചാര്‍ജ് മാറും
- ഏപ്രില്‍ ഒന്നുമുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും
- ക്ലാസിക്, യുവ തുടങ്ങിയ ഡെബിറ്റ് കാര്‍ഡുകള്‍ക്കാണ് ഈ മാറ്റം ബാധകം
- വാര്‍ഷിക മെയിന്റനന്‍സിനു പുറമേ വേറെയും ചാര്‍ജുകള്‍ ബാങ്ക് ഈടാക്കുന്നുണ്ട്
എസ്ബിഐുടെ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ പുതുക്കിയ വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ബാങ്ക് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ക്ലാസിക്, യുവ തുടങ്ങിയ ഡെബിറ്റ് കാര്‍ഡുകള്‍ക്കാണ് ഈ മാറ്റം ബാധകം
ക്ലാസിക് ഡെബിറ്റ് കാര്‍ഡ്
ക്ലാസിക്, സില്‍വര്‍, ഗ്ലോബല്‍, കോണ്‍ടാക്റ്റ്‌ലെസ് ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവയുടെ വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ് 125 രൂപയും ജിഎസ്ടിയുമായിരുന്നതില്‍ നിന്നും 200 രൂപയും ജിഎസ്ടിയുമായി ഉയര്‍ന്നു.
യുവ ഡെബിറ്റ് കാര്‍ഡ്
യുവ, ഗോള്‍ഡ്, കോംബോ ഡെബിറ്റ് കാര്‍ഡ്, മൈ കാര്‍ഡ് (ഇമേജ് കാര്‍ഡ്) എന്നിവയുടെ ചാര്‍ജ് 175 രൂപയും ജിഎസ്ടിയും എന്നതില്‍ നിന്നും 250 രൂപയും ജിഎസ്ടിയുമായി.
പ്ലാറ്റിനം കാര്‍ഡ്
പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ 250 രൂപ ജിഎസ്ടി നല്‍കിയിതില്‍ നിന്നും ഇനി 325 രൂപയും ജിഎസ്ടിയും നല്‍കണം.
പ്രൈഡ് കാര്‍ഡ്
പ്രൈഡ്, പ്രീമിയം ബിസിനസ് ഡെബിറ്റ് കാര്‍ഡുടമകള്‍ 350 രൂപ ജിഎസ്ടിയില്‍ നിന്നും 425 രൂപയും ജിഎസ്ടിയും നല്‍കണം.
മറ്റ് ചാര്‍ജുകള്‍
വാര്‍ഷിക മെയിന്റനന്‍സ് ഫീസിനു പുറമേ ഡെബിറ്റ് കാര്‍ഡ് ഇഷ്വന്‍സ് ചാര്‍ജ്, റീപ്ലേസ്‌മെന്റ് ചാര്‍ജ്, ഡ്യൂപ്ലിക്കേറ്റ് പിന്‍ രജിസ്‌ട്രേഷന്‍ ചാര്‍ജ് എന്നിങ്ങനെ ചില ചാര്‍ജുകളുമുണ്ട്. അതാണ് താഴത്തെ പട്ടികയില്‍ നല്‍കിയിരിക്കന്നത്.