കാര്‍ഡ് വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ ഗസ്റ്റ് ചെക്കൗട്ട് സംവിധാനവുമായി പേടിഎം

  • ഗസ്റ്റ് ചെക്കൗട്ട് സൊലൂഷ്യന്‍ വഴി കാര്‍ഡ് ഉടമകളുടെ സ്വകാര്യത ഉറപ്പാക്കാകുയും ഡാറ്റ സുരക്ഷയുടെ ലംഘനങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് സംരംക്ഷണം നല്‍കുകയും ചെയ്യുന്നുവെന്ന് പേടിഎം അവകാശപ്പെടുന്നു.

Update: 2023-10-09 11:34 GMT

പേടിഎം പേയ്‌മെന്റില്‍ ഇനി കാര്‍ഡി വിശദാംശങ്ങള്‍ സേവ് ചെയ്യാതെ ഇടപാട് നടത്താം. ഓള്‍ട്ടര്‍നേറ്റ് ഐഡി അടിസ്ഥാനമാക്കിയുള്ള ഗസ്റ്റ് ചെക്ക് ഔട്ട് സൊലൂഷന്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താനുള്ള സംവിധാനമാണ് പേടിഎം അവതരിപ്പിച്ചിരിക്കുന്നത്. ഈ സംവിധാനം അവരിപ്പിക്കുന്ന ആദ്യ കമ്പനിയും പേടിഎം ആണ്.

സാധാരണയായി ഒരു ഇ കൊമേഴ്‌സ് പ്ലാറ്റ് ഫോമില്‍ നിന്നും എന്തെങ്കിലും വാങ്ങുകയോ, ഇടപാടുകള്‍ നടത്തുകയോ ചെയ്യുമ്പോള്‍ ഉപഭോക്താവിന്റെ വിവരങ്ങളെല്ലാം നല്‍കി സൈന്‍ ഇന്‍ ചെയ്യുക എന്നത് നീണ്ട പ്രക്രിയയായിരുന്നു. എന്നാല്‍ ഗസ്റ്റ് ചെക്ക് ഔട്ട് സംവിധാനം വഴി ഇടപാടുകള്‍ വേഗത്തിലാക്കാന്‍ സാധിക്കും. കൂടാതെ, ഉപഭോക്താവിന്റെ എല്ലാ വിവരങ്ങളും നല്‍കേണ്ടതായും ഇല്ല. ഗസ്റ്റ് ചെക്കൗട്ട് സംവിധാനം ലഭ്യമാക്കാന്‍ ആവശ്യമായ ഇതര ഐഡി (ഓള്‍ട്ടര്‍നേറ്റ് ഐഡി) സൃഷ്ടിക്കാന്‍ പേടിഎം വിവിധ കാര്‍ഡ് നെറ്റ് വര്‍ക്കുകളെ ഏകീകരിച്ചിട്ടുണ്ട്.

ഗസ്റ്റ് ചെക്കൗട്ട് സൊലൂഷ്യന്‍ വഴി കാര്‍ഡ് ഉടമകളുടെ സ്വകാര്യത ഉറപ്പാക്കാകുയും ഡാറ്റ സുരക്ഷയുടെ ലംഘനങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് സംരംക്ഷണം നല്‍കുകയും ചെയ്യുന്നുവെന്ന് പേടിഎം അവകാശപ്പെടുന്നു. ഉപഭോക്താക്കള്‍ക്കായി ഒരു ഇതര ഐഡി (ഓള്‍ട്ടര്‍നേറ്റ് ഐഡി) സൃഷ്ടിക്കപ്പെടും. ഓരോ തവണയും വാങ്ങലുകള്‍ നടത്തുമ്പോള്‍ വ്യക്തിഗത വിശദാംശങ്ങള്‍ നല്‍കുന്നതിനു പകരം ഈ ഐഡി ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം.

ഒക്ടോബര്‍ 31 നകം കാര്‍ഡ് വിവരങ്ങള്‍ക്കു പകരമായി ഇതര ഐഡികള്‍ ഉപയോഗിക്കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പേടിഎമ്മിന്റെ ഈ നീക്കം.കാര്‍ഡ് ഉടമകളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംവിധാനം ആദ്യമായി പേടിഎം അവതരിപ്പിച്ചതെന്ന് കമ്പനി വക്താക്കള്‍ വ്യക്തമാക്കി.

Tags:    

Similar News