വൈവിധ്യമാര്‍ന്ന ബാങ്കിംഗ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഒറ്റ പ്ലാറ്റ്‌ഫോമിലൂചെ ലഭ്യമാക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എക്‌സ്പ്രസ് വേ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം.
വ്യക്തിഗത വായ്പകള്‍, ബിസിനസ് വായ്പകള്‍, കാര്‍ വായ്പകള്‍, ഭവന വായ്പ, കാര്‍ഡിന്‍മേലുള്ള വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ്, സേവിംഗ്‌സ് അക്കൗണ്ട് എന്നീ സേവനങ്ങളെല്ലാം ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കും.
ഉപഭോക്താക്കള്‍ക്ക് ഈ സേവനങ്ങളെല്ലാം വേഗത്തില്‍, കടലാസ് രഹിത നടപടിക്രമങ്ങളിലൂടെ ലഭ്യമാക്കുകയാണ് എക്‌സ്പ്രസ് വേയുടെ ലക്ഷ്യം. പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലുള്ള ഉപഭോക്താക്കള്‍ക്കും സേവനങ്ങളെല്ലാം ലഭ്യമാകും. ഉത്സവകാലത്തെ ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങള്‍ വേഗത്തില്‍ നിറവേറ്റുകയാണ് ഇതിന്റെ ഉദ്ദേശ്യം.